ചെങ്ങന്നൂരിന്റെ ഗൃഹാതുരത; ഓലമേഞ്ഞ കൊട്ടകയിൽ സിനിമാ കാണാം, പമ്പാതീരത്തെ സന്തോഷ് ടാക്കീസ് വീണ്ടും

ചെങ്ങന്നൂരിലേക്ക് 10 ദിവസത്തേക്ക് സന്തോഷ് ടാക്കീസ് മടങ്ങിവരുന്നു

Oct 25, 2022 - 17:09
 0
ചെങ്ങന്നൂരിന്റെ ഗൃഹാതുരത; ഓലമേഞ്ഞ കൊട്ടകയിൽ സിനിമാ കാണാം, പമ്പാതീരത്തെ സന്തോഷ് ടാക്കീസ് വീണ്ടും

പണ്ടൊരുനാൾ ഓലമേഞ്ഞ കൊട്ടകയിൽ ഇരുന്ന് സിനിമ കണ്ടവർക്ക് വീണ്ടും ആ പഴമയിലേക്ക് മടങ്ങിപ്പോകാം. ചെങ്ങന്നൂരിലേക്ക് അടുത്ത 10 ദിവസത്തേക്ക് സന്തോഷ് ടാക്കീസ് മടങ്ങിവരുന്നു.

ഒരു കാലത്ത് ചെങ്ങന്നൂരിന്റെ പ്രിയപ്പെട്ട തിയേറ്ററായിരുന്ന സന്തോഷ് ടാക്കീസ് കാലത്തിന്റെ കുത്തൊഴുക്കിൽ വിസ്‌മൃതിയിലേക്ക് മറഞ്ഞു. #ചെങ്ങന്നൂർപെരുമയുടെ ഭാഗമായി സന്തോഷ് ടാക്കീസിനെ വീണ്ടും പുനർസൃഷ്ടിക്കുകയാണ്. ചെങ്ങന്നൂർ പെരുമയുടെ നാളുകളിൽ ഓലമേഞ്ഞ പഴയ സിനിമാകൊട്ടക തിരികെ വരും.

10 ദിവസങ്ങൾ സന്തോഷ് ടാക്കീസിൽ പഴയ ക്ലാസിക് സിനിമകൾ പ്രദർശിപ്പിക്കും. മാറ്റിനിയും ഫസ്റ്റ്ഷോയുമാണ് ഉണ്ടാകുക. നാടൻ ചായക്കടയും, മുറുക്കാൻ പീടികയും, പുസ്തകക്കടയും, വർത്തമാനത്തട്ടും, പഴയകാല സിനിമാ ഉപകരണങ്ങളുടെ പ്രദർശനവും ഒക്കെ ഉണ്ടാകും

കേരള ചലച്ചിത്ര അക്കാദമിയും, ഫിലിം ഡെവലപ്മെന്റ് കോർപറേഷനും ചേർന്നാണ് കൊട്ടക നടത്തുന്നത്. ഇന്ന് സന്തോഷ് ടാക്കീസിന്റെ അവസാനഘട്ട ഒരുക്കങ്ങൾ സന്ദർശിച്ചു വിലയിരുത്തി

What's Your Reaction?

like

dislike

love

funny

angry

sad

wow