പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്ന ഗോള്‍ഡിന്റെ ഒടിടി അവകാശം വിറ്റ് പോയത് റെക്കോര്‍ഡ് തുകയ്ക്ക്; ആമസോണ്‍ പ്രൈം അല്‍ഫോന്‍സ് ചിത്രം സ്വന്തമാക്കിയത് 30 കോടിയിധകം രൂപയ്‌ക്കെന്ന് സൂചന

Sep 1, 2022 - 20:36
 0
പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്ന ഗോള്‍ഡിന്റെ ഒടിടി അവകാശം വിറ്റ് പോയത് റെക്കോര്‍ഡ് തുകയ്ക്ക്; ആമസോണ്‍ പ്രൈം അല്‍ഫോന്‍സ് ചിത്രം സ്വന്തമാക്കിയത് 30 കോടിയിധകം രൂപയ്‌ക്കെന്ന് സൂചന

പൃഥ്വിരാജും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗോള്‍ഡ് എന്ന ചിത്രത്തിന്റെ ഒ.ടി.ടി അവകാശം റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയെന്ന് റിപ്പോര്‍ട്ടുകള്‍.ആമസോണ്‍ പ്രൈം ആണ് ചിത്രത്തിന്റെ ഒടിടി പതിപ്പ് സ്വന്തമാക്കിയതെന്നാണ് സൂചന. 30 കോടിയിലധികം രൂപയുടെ പ്രീ-റിലീസ് ബിസിനസ് ചിത്രം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നിര്‍മ്മാതാക്കള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഒരു വലിയ ഇടവേളയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്.പൃഥ്വിരാജും നയന്‍താരയുമാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. ബാബുരാജ്, ചെമ്പന്‍ വിനോദ് ജോസ്, റോഷന്‍ മാത്യൂ, ശാന്തി കൃഷ്ണ, ദീപ്തി സതി, ലാല് അലക്‌സ്, കൃഷ്ണ ശങ്കര്‍, മല്ലിക സുകുമാരന്‍ എന്നിവരും ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തുന്നു.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ഗോള്‍ഡ്നിര്‍മ്മിക്കുന്നത്. ഓണത്തിന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ എഴുത്ത്, എഡിറ്റിംഗ്, സംഘട്ടനം, അനിമേഷന്‍ എന്നിവയും നിര്‍വ്വഹിച്ചിരിക്കുന്നത് അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ്. ക്യാമറ ആനന്ദ് സി ചന്ദ്രന്‍, വിശ്വജിത്ത് ഒടുക്കത്തില്‍, സംഗീതം രാജേഷ് മുരുഗേശന്‍.

ചിത്രം ഓണത്തിന് റിലീസ് ചെയ്യാനിരിക്കേ, അതിന്റെ ഓ ടി ടി റിലീസിനെ സംബന്ധിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
സിനിമയുടെ തമിഴ്, കന്നഡ, ഓവര്‍സീസ് വിതരണാവകാശവും റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ചിത്രത്തിന്റെ ഓവര്‍സീസ് വിതരണം ഏറ്റെടുത്തു. സൂര്യ ടിവിയാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത്.എന്നാല്‍ ഇതിനെ സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow