തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഉണ്ടാക്കാൻ ശ്രമം; പിന്നിൽ ബിജെപി-കോൺഗ്രസ് കൂട്ടുകെട്ട്: മന്ത്രി വി ശിവൻകുട്ടി

നഗരസഭയിൽ ഭരണ സ്തംഭനം ഉണ്ടാക്കാൻ ശ്രമമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ബിജെപി- കോൺഗ്രസ് കൂട്ടുകെട്ടാണ് ഇതിനു പിന്നിലെന്നും മന്ത്രി ആരോപിച്ചു.

Nov 8, 2022 - 01:10
 0

കോർപ്പറേഷനിൽ ഉണ്ടായ ഒഴിവുകൾ സംബന്ധിച്ച് ചില മാധ്യമങ്ങളിൽ പരസ്യങ്ങൾ വന്നിരുന്നു. അപേക്ഷ ലഭിച്ചതിനുശേഷം ആണ് മറ്റു നടപടികളിലേക്ക് കടക്കുക. ആരെയും പിൻവാതിലിലൂടെ നിയമിച്ചിട്ടില്ല. കത്ത് സംബന്ധിച്ച് ഏത് അന്വേഷണത്തെയും മേയർ സ്വാഗതം ചെയ്തിട്ടുണ്ട്.പ്രചരിക്കുന്ന കത്തിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്.

Also Read- മേയറുടെ കത്തിന്‍റെ ഉറവിടം ക്രൈംബ്രാഞ്ച് അന്വേഷിക്കും; ഡിജിപി ഉത്തരവിറക്കി, സിപിഎമ്മും അന്വേഷിക്കും

ഈ സാഹചര്യത്തിൽ കാര്യങ്ങൾ മനസ്സിലാക്കി ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധം ബിജെപിയും കോൺഗ്രസും നിലപാട് കൈക്കൊള്ളണം. ആര്യ രാജേന്ദ്രൻ മേയർ ആയതു മുതൽ നിരന്തരമായി കോർപ്പറേഷൻ ഓഫീസ് സംഘർഷ ഭൂമിയാക്കാൻ ബിജെപിയും കോൺഗ്രസും ശ്രമം നടത്തുന്നുണ്ട്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

നഗരസഭ ഓഫീസ് സംഘർഷഭൂമിയാക്കിയാൽ അത് പ്രതികൂലമായി ബാധിക്കുക സേവനം തേടി ഓഫീസിലെത്തുന്ന സാധാരണക്കാരെയാണ്. സാധാരണക്കാരുടെ ജനാധിപത്യപരമായ അവകാശങ്ങൾ നിഷേധിക്കുകയാണ് സംഘർഷങ്ങളിലൂടെ ബിജെപിയും കോൺഗ്രസും ചെയ്യുന്നതെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow