'ഇനി ആവര്‍ത്തിക്കില്ല' ഗവര്‍ണര്‍ക്കെതിരായ SFIയുടെ അധിക്ഷേപ ബാനറില്‍ ഖേദം പ്രകടിപ്പിച്ച് സംസ്കൃത കോളേജ്

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അധിക്ഷേപ പരമാർശവുമായി എസ്എഫ്ഐ ബാനര്‍ സ്ഥാപിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് തിരുവനന്തപുരം സംസ്കൃത കോളേജ്. 'ഗവർണറുടെ തന്തയുടെ വകയല്ല രാജ്ഭവൻ' എന്നാണ് എസ്എഫ്ഐയുടെ ബാനറിൽ എഴുതിയിരുന്നത്.

Nov 17, 2022 - 15:33
 0
'ഇനി ആവര്‍ത്തിക്കില്ല' ഗവര്‍ണര്‍ക്കെതിരായ SFIയുടെ അധിക്ഷേപ ബാനറില്‍ ഖേദം പ്രകടിപ്പിച്ച് സംസ്കൃത കോളേജ്

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അധിക്ഷേപ പരമാർശവുമായി എസ്എഫ്ഐ ബാനര്‍ സ്ഥാപിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് തിരുവനന്തപുരം സംസ്കൃത കോളേജ്.  'ഗവർണറുടെ തന്തയുടെ വകയല്ല രാജ്ഭവൻ' എന്നാണ് എസ്എഫ്ഐയുടെ ബാനറിൽ എഴുതിയിരുന്നത്.. ഭാവിയിൽ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് കേരള സർവകലാശാലയ്ക്ക് പ്രിൻസിപ്പൽ ഉറപ്പു നൽകി. ബാനർ നീക്കിയതായി ചൂണ്ടിക്കാണിച്ച് കോളേജ് പ്രിൻസിപ്പൽ സര്‍വകലാശാലാ രജിസ്ട്രാർക്ക് കത്ത് നൽകിയിട്ടുണ്ട്.

കോളേജ് കവാടത്തിൽ ഗവർണർക്കെതിരായി അധിക്ഷേപ ബാനർ സ്ഥാപിച്ചതിന് പിന്നാലെ രാജ്ഭവൻ കേരള സർവകലാശാല വി.സിയോട് വിശദീകരണം തേടാൻ നിർദേശിച്ചിരുന്നു. തുടർന്ന് രജിസ്ട്രാർ മുഖേന പ്രിൻസിപ്പലിനോട് വിശദീകരണം തേടുകയായിരുന്നു. പിന്നാലെയാണ് രജിസ്ട്രാർക്ക് പ്രിൻസിപ്പൽ മറുപടി നൽകിയത്.

 

ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കാന്‍ നിന്ദ്യമായ പദപ്രയോഗമാണ് എസ്.എഫ്.ഐ. പ്രവർത്തകർ ഉപയോഗിച്ചത്. വിദ്യാർഥികളുടെ സാംസ്കാരിക മൂല്യച്യുതി എന്ന നിലയിലാണ് രാജ്ഭവൻ വിഷയത്തെ കാണുന്നത്. സംസ്കൃത കോളേജിൽ വിദ്യുത്സദസ് നടക്കുന്ന ദിവസം തന്നെയാണ് കവാടത്തിൽ ബാനർ പ്രത്യക്ഷപ്പെട്ടത്. പരിപാടി ഉദ്ഘാടനം ചെയ്യാൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു കടന്നു പോയതും ഈ കവാടത്തിൽ കൂടിയായിരുന്നു. തുടർന്ന് മന്ത്രി പരിപാടിയിൽ പങ്കെടുത്തു കൊണ്ടിരിക്കെ കവാടത്തിലെ ബാനർ എസ്.എഫ്.ഐ. അഴിച്ചുമാറ്റി.

What's Your Reaction?

like

dislike

love

funny

angry

sad

wow