'മയക്കുമരുന്ന് കൊണ്ടുവന്നത് സിനിമാക്കാരാണോ? എങ്ങനെ കിട്ടിയെന്ന് മക്കളോട് മാതാപിതാക്കൾ ചോദിക്കണം': ഷൈൻ ടോം ചാക്കോ

May 26, 2023 - 14:20
 0
'മയക്കുമരുന്ന് കൊണ്ടുവന്നത് സിനിമാക്കാരാണോ? എങ്ങനെ കിട്ടിയെന്ന് മക്കളോട് മാതാപിതാക്കൾ ചോദിക്കണം': ഷൈൻ ടോം ചാക്കോ

സിനിമാമേഖലയിലെ മയക്കുമരുന്ന് ഉപയോഗം കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. താരങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി നിർമാതാക്കൾ എത്തിയതോടെയാണ് വിഷയം ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോൾ ഈ വിഷയത്തിൽ രൂക്ഷവിമർശനവുമായി നടൻ ഷൈൻ ടോം ചാക്കോ രംഗത്ത് എത്തിയിരിക്കുകയാണ്.

Amazon Weekend Grocery Sales - Upto 40 % off

ലോകത്ത് ആദ്യം മുതലുള്ള ഈ സാധനം കൊണ്ടുവന്നത് ചെറുപ്പക്കാരും സിനിമാക്കാരുമാണോ എന്ന് ഷൈൻ ചോദിക്കുന്നു. 'ലൈവ്' എന്ന സിനിമയുടെ പ്രിമിയറിന് ശേഷം മാധ്യമങ്ങളെ കാണവെയാണ് നടന്റെ പ്രതികരണം. മക്കളുടെ കൈയിൽ മയക്കുമരുന്ന് എങ്ങനെ കിട്ടിയെന്ന് മാതാപിതാക്കൾ ചോദിക്കണമെന്നും ഷൈൻ പറയുന്നു.

Amazon Weekend Grocery Sales - Upto 40 % off

ഇതൊക്കെ കണ്ടുപിടിച്ചിട്ട് ഒരുപാട് കാലമായി. ലോകത്തിൽ ആദ്യം മുതലെയുള്ള സാധനം കൊണ്ടുവന്നത് ചെറുപ്പക്കാർ ആണോ? സിനിമാക്കാരാണോ ഇതൊക്കെ കൊണ്ടുവന്നത്. അങ്ങനെ പറയുന്നവരോട് നിങ്ങൾ ചോദിക്കണം. ഇത് ഇപ്പോഴത്തെ ചെറുപ്പക്കാരും സിനിമാക്കാരും കൊണ്ടുവന്നതല്ല. എന്റെ മക്കളുടെ കൈയിൽ ഈ മയക്കുമരുന്ന് എങ്ങനെ കിട്ടുന്നുവെന്ന് മാതാപിതാക്കൾ ചോദിക്കണം''- ഷൈൻ ടോം ചാക്കോ പറഞ്ഞു.

Amazon Weekend Grocery Sales - Upto 40 % off

What's Your Reaction?

like

dislike

love

funny

angry

sad

wow