ആദ്യഘട്ട വോട്ടെടുപ്പില്‍ സംഘര്‍ഷം; ടിഡിപി, വൈഎസ്ആര്‍ നേതാക്കള്‍ കൊല്ലപ്പെട്ടു

ആന്ധ്രയിലെ അനന്ത്പുരില്‍ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്

Apr 11, 2019 - 20:20
 0
ആദ്യഘട്ട വോട്ടെടുപ്പില്‍ സംഘര്‍ഷം; ടിഡിപി, വൈഎസ്ആര്‍ നേതാക്കള്‍ കൊല്ലപ്പെട്ടു

ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആന്ധ്രയിലെ അനന്ത്പുരില്‍ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. അനന്ത്പുരില്‍ കൊല്ലപ്പെട്ടത് ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കളാണ്. സിദ്ധഭാസ്കര്‍ റെഡ്ഡി (ടിഡിപി), പുല്ല െറഡ്ഡി (വൈഎസ്ആര്‍) എന്നിവരാണു കൊല്ലപ്പെട്ടത്. ഗുണ്ടൂരിൽ ടിഡിപി പോളിങ് ബൂത്ത് തകർത്തു. വൈഎസ്ആർ കോൺഗ്രസ് നേതാവിന് കുത്തേറ്റു. അനന്ത്പുരിലെ ജനസേന സ്ഥാനാർഥിയും വോട്ടിങ് യന്ത്രം തകർത്തു. 

What's Your Reaction?

like

dislike

love

funny

angry

sad

wow