രാഷ്ട്രീയ വൈരത്തിൽ പതിവുകൾ തെറ്റിച്ച് സ്മൃതി ഇറാനി

16-ാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം, ഏതാനും ആഴ്ചകള്‍ക്കുമുമ്പാണ് രാജ്യത്ത് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ പ്രചാരണങ്ങള്‍ തുടങ്ങിയതെങ്കില്‍, അഞ്ചുവര്‍ഷം മുമ്പേ നിശ്ശബ്ദപ്രചാരണം തുടങ്ങിയ ഒരു മണ്ഡലമുണ്ട്. രാജ്യത്തെ ഒരേയൊരു മണ്ഡലം. ഗാന്ധി കുടുംബത്തിന്റെ കുത്തകയായ ഉത്തര്‍പ്രദേശിലെ

Apr 11, 2019 - 20:23
 0
രാഷ്ട്രീയ വൈരത്തിൽ പതിവുകൾ തെറ്റിച്ച് സ്മൃതി ഇറാനി

16-ാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനുശേഷം, ഏതാനും ആഴ്ചകള്‍ക്കുമുമ്പാണ് രാജ്യത്ത് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ പ്രചാരണങ്ങള്‍ തുടങ്ങിയതെങ്കില്‍, അഞ്ചുവര്‍ഷം മുമ്പേ നിശ്ശബ്ദപ്രചാരണം തുടങ്ങിയ ഒരു മണ്ഡലമുണ്ട്. രാജ്യത്തെ ഒരേയൊരു മണ്ഡലം. ഗാന്ധി കുടുംബത്തിന്റെ കുത്തകയായ ഉത്തര്‍പ്രദേശിലെ അമേഠി. 2014 ലെ വാശിയേറിയ തിരഞ്ഞെടുപ്പിലും മണ്ഡലം രാഹുല്‍ ഗാന്ധിയെ വരിച്ചെങ്കിലും അന്നു പരാജയം രുചിച്ച സ്മൃതി ഇറാനിയാണ് പ്രചാരണം തുടങ്ങിയത്.

അഞ്ചുവര്‍ഷത്തിനു ശേഷം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ആയിരുന്നു അവരുടെയും ബിജെപിയുടെയും മനസ്സില്‍. എന്നും ഗാന്ധി കുടുംബത്തിന്റെ കൂടെ നിന്നെങ്കിലും കാര്യമായ വികസനപ്രവര്‍ത്തനമൊന്നും അമേഠിയില്‍ നടന്നിട്ടില്ലെന്ന് ആരോപിച്ചും ബിജെപിയാണ് വികസനത്തിന്റെ വക്താക്കള്‍ എന്നും അവകാശപ്പെട്ടായിരുന്നു സ്മൃതിയുടെ പ്രചാരണം; അഞ്ചുവര്‍ഷം നിരന്തരമായി. ഇടയ്ക്കിടെ സമ്മേളനങ്ങള്‍ നടത്തിയും വികസനപദ്ധതികള്‍ പ്രഖ്യാപിച്ചും മണ്ഡലത്തില്‍ സജീവസാന്നിധ്യം അറിയിച്ച സ്മൃതി 2019-ലെ തിരഞ്ഞെടുപ്പ് ആയപ്പോഴേക്കും അമേഠിക്കു സുപരിചിതയായിക്കഴിഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow