ഹിമാചൽ പ്രദേശ് നിയമസഭാ തെരെഞ്ഞടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് വെള്ളിയാഴ്ച

ഹിമാചൽ പ്രദേശ് നിയമസഭാ തെരെഞ്ഞടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 68 അംഗ നിയമസഭയിലേക്ക് മറ്റന്നാളാണ്‌ വോട്ടെടുപ്പ്. സംസ്ഥാന ഭരണം നിലനിർത്താൻ ബിജെപിയും ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസും

Nov 9, 2022 - 18:12
 0
ഹിമാചൽ പ്രദേശ് നിയമസഭാ തെരെഞ്ഞടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് വെള്ളിയാഴ്ച

ഹിമാചൽ പ്രദേശ് നിയമസഭാ തെരെഞ്ഞടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 68 അംഗ നിയമസഭയിലേക്ക് മറ്റന്നാളാണ്‌ വോട്ടെടുപ്പ്. സംസ്ഥാന ഭരണം നിലനിർത്താൻ ബിജെപിയും ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസും ശക്തമായ പ്രചാരണമാണ് നടത്തുന്നത്. ആം ആദ്മിയും ശക്‌തമായ സാന്നിധ്യമായി രംഗത്തുണ്ട്. പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചമ്പിയിലും സുജൻപുരിലും റാലിയിൽ പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞ തവണ ഗുജറാത്ത് തെരഞ്ഞെടുപ്പിനൊപ്പമായിരുന്നു ഹിമാചലിൽ വോട്ടെടുപ്പ് നടന്നത്. എന്നാൽ ഹിമാചലിലെ മഞ്ഞുവീഴ്ച ഉൾപ്പെടെ കാലാവസ്ഥ പരിഗണിച്ചാണ് നവംബറിൽ തന്നെ തീയതി പ്രഖ്യാപിച്ചത്.

ഹിമാചൽ പ്രദേശിൽ 68 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. നിലവിൽ ബിജെപിയാണ് ഹിമാചലിൽ അധികാരത്തിലുള്ളത്. ബിജെപിക്കും കോൺഗ്രസിനും തെരഞ്ഞെടുപ്പ് നിർണായകമാണ്. ത്രികോണ മത്സരത്തിന് സാധ്യതയൊരുക്കി ആം ആദ്മി പാർട്ടിയും (എഎപി) രംഗത്തുണ്ട്.

തെരഞ്ഞെടുപ്പിന് കോവിഡ് ഭീഷണി വലിയ തോതിൽ ബാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. എങ്കിലും ജാഗ്രത അനിവാര്യമെന്നും മാർഗനിർദേശം പുതുക്കുമെന്നും കമ്മിഷൻ അറിയിച്ചു. 80 വയസ്സ് കഴിഞ്ഞവർക്കും കോവിഡ് രോഗികൾക്കും വീടുകളിൽ വോട്ടുചെയ്യാം. ഇതിനായി ഉദ്യോഗസ്ഥർ വീടുകളിലെത്തി സൗകര്യമൊരുക്കും. സ്ഥാനാർഥികളുടെ വിവരങ്ങൾ മൊബൈൽ ആപ്പിൽ ലഭ്യമാക്കും.

നിലവില്‍ ബിജെപി ഭരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ 1985 മുതല്‍ ആര്‍ക്കും തുടര്‍ഭരണം ലഭിച്ചിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow