കോയമ്പത്തൂർ സ്ഫോടനം: ചാവേറായ ജമേഷ മുബിന്റെ മരണം ഹൃദയത്തിൽ ആണി തുളഞ്ഞുകയറി

സ്ഫോടനത്തിന്‍റെ പ്രഹരശേഷി കൂട്ടാനായി ജമേഷ മുബിൻ തന്നെ സ്‌ഫോടക വസ്തുക്കളോടൊപ്പം ആണികളും മൂര്‍ച്ചയേറിയ മാര്‍ബിള്‍ കഷണങ്ങളും കാറിനുള്ളിൽ കരുതിയിരുന്നു.

Nov 9, 2022 - 18:11
 0
കോയമ്പത്തൂർ സ്ഫോടനം: ചാവേറായ ജമേഷ മുബിന്റെ മരണം ഹൃദയത്തിൽ ആണി തുളഞ്ഞുകയറി

ക്ഷേത്രത്തിന് മുന്നില്‍ നടന്ന കാർ ബോംബ് സ്ഫോടനത്തിന്‍റെ സൂത്രധാരന്‍ ജമേഷ മുബിന്‍ കൊല്ലപ്പെട്ടത് ഹൃദയത്തില്‍ ആണി തറഞ്ഞു കയറിയാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സ്ഫോടനത്തിന്‍റെ പ്രഹരശേഷി കൂട്ടാനായി ജമേഷ മുബിൻ തന്നെ സ്‌ഫോടക വസ്തുക്കളോടൊപ്പം ആണികളും മൂര്‍ച്ചയേറിയ മാര്‍ബിള്‍ കഷണങ്ങളും കാറിനുള്ളിൽ കരുതിയിരുന്നു.

സ്ഫോടനമുണ്ടായപ്പോൾ ജമേഷ മുബിന്റെ ഹൃദയത്തില്‍ ആണി തുളച്ച്‌ കയറുകയായിരുന്നു. നെഞ്ചിന്റെ ഇടത് വശത്ത് കൂടി തുളഞ്ഞ് കയറിയ ആണികളിലൊന്ന് ഹൃദയത്തിലേക്ക് തറയ്‌ക്കുകയായിരുന്നു. ഇതു കൂടാതെ ജമേഷയുടെ ശരീരത്തില്‍ നിരവധി ആണികള്‍ തുളഞ്ഞു കയറിയെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. സ്‌ഫോടനത്തില്‍ ജമേഷ മുബിന്റെ ശരീരത്തിലാകെ പൊള്ളലേറ്റിരുന്നെങ്കിലും ശരീരം ചിന്നിച്ചിതറിയിരുന്നില്ല.

ഒക്ടോബര്‍ 23ന് പുലര്‍ച്ചെ കോയമ്പത്തൂരിലെ കോട്ടമേട് സംഗമേശ്വര ക്ഷേത്രത്തിന് മുന്നിലാണ് കാർ ബോംബ് സ്ഫോടനം ഉണ്ടായത്. സ്‌ഫോടന സ്ഥലത്ത് നിന്ന് കണ്ടെടുത്ത ഇയാളുടെ ശരീരം ഷേവ് ചെയ്ത് രോമങ്ങള്‍ നീക്കിയ നിലയിലായിരുന്നു. ചാവേര്‍ ആക്രമണത്തിന് തീരുമാനിച്ച്‌ ഉറപ്പിച്ചവര്‍ ഇങ്ങനെ ചെയ്യാറുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

 

അതേസമയം കാർ സ്ഫോടന കേസിൽ അറസ്റ്റിലായി കോയമ്പത്തൂർ സെൻട്രൽ ജയിലിൽ കഴി‍ഞ്ഞിരുന്ന ആറു പേരെ ചൊവ്വാഴ്ച ചെന്നൈ പൂന്തമല്ലിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കി. ആറുപേരെയും 22വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതിനെ തുടർന്ന് കോയമ്പത്തൂർ ജയിലിലേക്ക് തിരികെ കൊണ്ടുവന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow