മീനിൽ രാസവസ്‌തുക്കൾ കലർത്തുന്നതിനെതിരെ കർശന നടപടി : മന്ത്രി ശൈലജ

കേരളത്തിന്റെ അതിര്‍ത്തികളില്‍ നിന്നും ഫോര്‍മാലിന്‍ കലര്‍ന്ന മീൻ പിടിച്ചെടുത്ത സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു.

Jun 26, 2018 - 18:36
 0
മീനിൽ രാസവസ്‌തുക്കൾ കലർത്തുന്നതിനെതിരെ കർശന നടപടി : മന്ത്രി ശൈലജ

കേരളത്തിന്റെ അതിര്‍ത്തികളില്‍ നിന്നും ഫോര്‍മാലിന്‍ കലര്‍ന്ന മീൻ പിടിച്ചെടുത്ത സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഭക്ഷ്യ വസ്തുക്കളില്‍ വിഷം കയറ്റി അയക്കുന്നത് ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്തതാണ്. ഇത്‌ അവസാനിപ്പിക്കാനുള്ള കർശന നടപടികളാണ്‌ സർക്കാർ സ്വീകരിക്കുക. ഇത്‌ ആരോഗ്യ വകുപ്പിന്റെ കീഴിൽ മാത്രം വരുന്ന കാര്യമല്ല. അതിനാൽ സർക്കാർ കൂട്ടായാണ്‌ ഈ വിഷപ്രയോഗത്തെ നേരിടുക. MCDonalds CPS IN ശക്‌തമായ നടപടി വേണമെന്നാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. പിടിച്ചെടുത്ത മീനുകൾ അവ കയറ്റികൊണ്ടുവന്ന ഇടങ്ങളിലേക്ക്‌ തിരിച്ചയച്ച്‌ അവിടെതന്നെ നശിപ്പിക്കാനാണ്‌ തീരുമാനം. 28,000 കിലോ മീനാണ്‌ ഇവരെ പിടിച്ചെടുത്തത്‌. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിഷം കലര്‍ത്തിയ മീൻ കേരളത്തിലേക്ക് എത്തുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം സാഗര്‍ റാണി എന്ന മിഷന്‍ തുടങ്ങിയത്. ഈ അന്വേഷണത്തിലാണ് ഫോര്‍മാലിന്‍ അടക്കമുള്ള വിഷ വസ്തുക്കള്‍ അടങ്ങിയ മീൻ കേരളത്തിലേക്ക് വരുന്നുണ്ട് എന്ന്‌ മനസിലാക്കാനായത്‌. സാഗര്‍ റാണിയുടെ പ്രവര്‍ത്തനം തുടരും. കഴിഞ്ഞ ദിവസങ്ങളിൽ ചെക്ക്‌ പോസ്‌റ്റുകളിൽ നടത്തിയ പരിശോധനയിൽ വിഷം കലർത്തിയ മീൻ കണ്ടെത്തുകയും മടക്കി അയക്കുകയും ചെയ്‌തിട്ടുണ്ട്‌.

What's Your Reaction?

like

dislike

love

funny

angry

sad

wow