ആയുഷ്മാൻ ഭാരത്: 270 പാക്കേജുകളുടെ തുക കൂട്ടി

ആയുഷ്മാൻ ഭാരത് പദ്ധതിയിലെ മെഡിക്കൽ പാക്കേജുകളുടെ നിരക്കു വർധിപ്പിച്ച നടപടി വിവാദത്തിൽ. 270 പദ്ധതികൾക്കാണ് തുക കൂട്ടിയത്.

Sep 28, 2019 - 06:13
 0
ആയുഷ്മാൻ ഭാരത്: 270 പാക്കേജുകളുടെ തുക കൂട്ടി

ആയുഷ്മാൻ ഭാരത് പദ്ധതിയിലെ മെഡിക്കൽ പാക്കേജുകളുടെ നിരക്കു വർധിപ്പിച്ച നടപടി വിവാദത്തിൽ. 270 പദ്ധതികൾക്കാണ് തുക കൂട്ടിയത്. 237 എണ്ണം പുതുതായി ഉൾപ്പെടുത്തിയപ്പോൾ, 554 ചികിത്സകൾ ഒഴിവാക്കി.

തുക കുറവായതിനാൽ പല പ്രമുഖ ആശുപത്രികളും പദ്ധതിയിൽ നിന്ന് പിൻവാങ്ങിയിരുന്നു. ഇതിനു പരിഹാരം കാണാനും കൂടുതൽ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പാക്കാനുമാണു സർക്കാർ നീക്കം. എന്നാൽ, പദ്ധതി പരിമിതപ്പെടുത്തിയിട്ടില്ലെന്നും ചില പാക്കേജുകൾ മറ്റുള്ളവയുമായി ലയിപ്പിക്കുകയാണു ചെയ്തതെന്നുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ വാദം.

ന്യൂറോബ്ലാസ്റ്റ്മോ അടക്കം കാൻസർ ചികിത്സകൾ, അസ്ഥി–ഹൃദയ ശസ്ത്രക്രിയകൾ തുടങ്ങിയവ ഉൾപ്പെടുത്തിയപ്പോഴാണ് വൃക്കയിലെ ബ്ലോക്ക് നീക്കം ചെയ്യൽ, ശസ്ത്രക്രിയയെ തുടർന്നുണ്ടാകുന്ന ഹെർണിയ, കൈയെല്ലുകളുടെ പുനഃക്രമീകരണം, തലയോട്ടിയിലെ ശസ്ത്രക്രിയ ഉൾപ്പെടെയുള്ളവ ഒഴിവാക്കിയത്.

ഏറ്റവും വലിയ ജനകീയാരോഗ്യ പദ്ധതിയെന്ന നിലയിലാണ് ആയുഷ്മാൻ ഭാരത് പ്രഖ്യാപിച്ചത്. ഇതിന്റെ ഒന്നാം വാർഷികാഘോഷത്തിനു തൊട്ടുപിന്നാലെയാണ് പദ്ധതി പുതുക്കിയത്. നിതി ആയോഗ് അംഗം കെ. വിനോദ് പോൾ അധ്യക്ഷനായ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് മാറ്റം. ഒരു വർഷത്തിനിടെ 45 ലക്ഷം രോഗികൾക്കു ഗുണഫലം ലഭിച്ചുവെന്നാണു കണക്ക്.

ആയുഷ്മാനിൽ നിന്നു തിമിര ശസ്ത്രക്രിയ ഒഴിവാക്കാനുള്ള നിർദേശമുണ്ടെങ്കിലും ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. തിമിര ശസ്ത്രക്രിയ ദേശീയ അന്ധതാനിവാരണ പദ്ധതിയുടെ പരിധിയിലുണ്ട് എന്നതിനാലാണ് ഒഴിവാക്കാൻ നിർദേശിച്ചത്.

 

What's Your Reaction?

like

dislike

love

funny

angry

sad

wow