Bank Fraud | ഭാര്യയുടെ അക്കൗണ്ടിലേക്ക് 2.69 കോടി രൂപ മാറ്റിയ ബാങ്ക് ജീവനക്കാരൻ ഒളിവിൽ

സെപ്റ്റംബർ 4 നും സെപ്റ്റംബർ 5 നും ഇടയിൽ ഭാര്യ രേവതിയുടെ എസ്ബിഐ അക്കൗണ്ടിലേക്ക് കുമാർ 2.69 കോടി രൂപ അനധികൃതമായി ട്രാൻസ്ഫർ ചെയ്യുകയായിരുന്നു

Sep 15, 2022 - 15:06
 0

ഭാര്യയുടെ അക്കൗണ്ടിലേക്ക് 2.69 കോടി രൂപ ട്രാൻസ്ഫർ ചെയ്തെന്ന പരാതിയിൽ ബാങ്ക് ഓഫ് ബറോഡയിലെ (Bank of Baroda) ജീവനക്കാരനെതിരെ കേസെടുത്തു. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ ചിരാലയിലാണ് സംഭവം. അസിസ്റ്റന്റ് മാനേജരായ കുമാർ ബോണൽ (33) എന്നയാളാണ് സഹപ്രവർത്തകന്റെ പാസ്‌വേഡ് ഉപയോ​ഗിച്ച് ഇടപാട് നടത്തിയത്. ബാങ്കിലെ മറ്റ് ഉ​ദ്യോ​ഗസ്ഥർ തന്നെയാണ് പരാതി നൽകിയത്.

സെപ്റ്റംബർ 4 നും സെപ്റ്റംബർ 5 നും ഇടയിൽ ഭാര്യ രേവതി പ്രിയങ്ക ഗോറെയുടെ എസ്ബിഐ അക്കൗണ്ടിലേക്ക് കുമാർ 2.69 കോടി രൂപ അനധികൃതമായി ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. പ്രതി ഇപ്പോൾ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. ഭാര്യയും മറ്റു ചിലരും തട്ടിപ്പിന് ഒത്താശ ചെയ്തതായും പോലീസ് പറഞ്ഞു. "ഈ വിഷയത്തിൽ ഉന്നത ഉദ്യോ​ഗസ്ഥർക്ക് ഞങ്ങൾ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അവരുടെ നിർദേശപ്രകാരമാണ് പരാതി നൽകിയത്," ബ്രാഞ്ച് മാനേജർ വിഘ്നേശ്വര് ഭട്ട്  പറഞ്ഞു.ആന്ധ്രാപ്രദേശിലെ അനന്തപുരിലുള്ള സിൻഡിക്കേറ്റ് നഗർ സ്വദേശിയാണ് പ്രതി കുമാർ ബോണൽ.

നാഗ്പൂരിലെ ഒരു പ്രമുഖ ബാങ്കിന്റെ ബ്രാഞ്ച് മാനേജർ തട്ടിപ്പിനിരയായ വാർത്തയും പുറത്തു വന്നിട്ടുണ്ട്. ബാങ്കില്‍ അക്കൗണ്ടുള്ള ഒരു സ്ഥാപനത്തിന്റെ ഡയറക്ടറാണെന്ന്‌ പറഞ്ഞാണ് തട്ടിപ്പുകാര്‍ മാനേജരെ വിളിച്ചത്‌. ബ്രാഞ്ച് മാനേജരുടെ വിശ്വാസം നേടി കമ്പനിയുടെ പേരില്‍ ഇയാള്‍ തട്ടിപ്പു നടത്തുകയായിരുന്നു. സ്ഥാപനത്തിന്റെ ഡയറക്ടറാണെന്ന് പറഞ്ഞ് ബ്രാഞ്ച് മാനേജര്‍ വിവേക് കുമാര്‍ വിജയ് ചൗധരിയെ വാട്ട്‌സ്ആപ്പ് കോളിലാണ് ബഡപ്പെട്ടത്. കുറച്ച് പണം ആവശ്യമാണെന്നും അതിനായി തുക അനുവദിക്കണമെന്നുമാണ് ഫോണ്‍ വിളിച്ചയാള്‍ മാനേജരോട് ആവശ്യപ്പെട്ടത്. തട്ടിപ്പുകാരന്‍ സ്ഥാപനത്തിന്റെ ഡയറക്ടറുടെ ശബ്ദം അനുകരിച്ചുകൊണ്ടാണ് ബാങ്ക് മാനേജരെ വിളിച്ചത്. പണമടയ്ക്കുന്നതിനായി ചെക്കുകളുടെയും മറ്റും വിശദാംശങ്ങള്‍ നല്‍കാമെന്ന് ഇയാള്‍ ബ്രാഞ്ച് മാനേജരോട് പറയുകയും ചെയ്തു. ഇത് വിശ്വസിച്ച മാനേജര്‍ ചൗധരി 27.35 ലക്ഷവും പിന്നീട് 12.50 ലക്ഷം രൂപയും രണ്ട് തവണകളായി നാല് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തത്.

Also Read- കരിപ്പൂരിൽ രണ്ടര കോടി രൂപയുടെ സ്വർണം പിടികൂടി; കടത്താൻ സഹായിച്ച രണ്ട് ഇൻഡിഗോ ജീവനക്കാർ പിടിയിൽ

What's Your Reaction?

like

dislike

love

funny

angry

sad

wow