യുക്രെയ്നിൽ ഹൈപ്പർസോണിക് മിസൈൽ പ്രയോഗിച്ച് റഷ്യ; ഭൂഗർഭ ആയുധശേഖരം തകർത്തു

യുക്രെയ്നെതിരെ (Ukraine) ഹൈപ്പർസോണിക് മിസൈലായ കിൻസൊ പ്രയോഗിച്ച് റഷ്യ (Russia).

Mar 21, 2022 - 14:24
 0
യുക്രെയ്നിൽ ഹൈപ്പർസോണിക് മിസൈൽ പ്രയോഗിച്ച് റഷ്യ; ഭൂഗർഭ ആയുധശേഖരം തകർത്തു

യുക്രെയ്നെതിരെ (Ukraine) ഹൈപ്പർസോണിക് മിസൈലായ കിൻസൊ പ്രയോഗിച്ച് റഷ്യ (Russia). യുക്രെയ്നിലെ ഭൂഗര്‍ഭ ആയുധശേഖരം കിൻസൊ മിസൈൽ ഉപയോഗിച്ച് റഷ്യ തകർക്കുകയും ചെയ്തു. പടിഞ്ഞാറന്‍ യുക്രെയ്നില്‍ റൊമാനിയന്‍ അതിര്‍ത്തിയോടുചേര്‍ന്നുള്ള ഇവാനോ ഫ്രാങ്കിവ്‌സ്‌കിലെ ഭൂഗര്‍ഭ അറയാണ് റഷ്യ കഴിഞ്ഞ ദിവസം ഹൈപ്പർസോണിക് മിസൈൽ ഉപയോഗിച്ച് തകര്‍ത്തത്. വൻതോതിൽ സ്‌ഫോടകവസ്തുക്കളും മിസൈലുകളും ഇവിടെ സൂക്ഷിച്ചിരുന്നതായാണ് റഷ്യ പറയുന്നത്. ലോകത്താദ്യമായാണ് യുദ്ധത്തില്‍ ഹൈപ്പര്‍സോണിക് മിസൈല്‍ ഉപയോഗിക്കുന്നതെന്ന് പ്രതിരോധ മേഖലയിലെ വിദഗ്ദ്ധർ പറയുന്നു.

ക്രൂസ് മിസൈലുകളെക്കാളും ഭൂഗര്‍ഭ അറകള്‍ക്ക് വന്‍നാശം വിതയ്ക്കാനും ലക്ഷ്യസ്ഥാനം ഭേദിക്കാനും ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്ക് ശേഷി കൂടുതലാണ്. സബ് സോണിക് ക്രൂസ് മിസൈലുകളെപ്പോലെ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ഇവയ്ക്കെതിരെ പ്രതിരോധമൊരുക്കുക ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ശബ്ദത്തേക്കാൾ പത്തിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്നവയാണ് ഹൈപ്പർസോണിക് മിസൈലുകൾ. ലോകത്ത് റഷ്യ ഉൾപ്പടെ ചുരുക്കം ചില രാജ്യങ്ങളുടെ കൈവശം മാത്രമാണ് ഹൈപ്പർസോണിക് മിസൈലുകളുള്ളത്. ഇതിൽ തന്നെ സാങ്കേതിക മികവിന്‍റെയും പ്രഹരശേഷിയുടെയും കാര്യത്തിൽ ഏറ്റവും മുന്നിലാണ് റഷ്യയുടെ കിൻസോ മിസൈലുകൾ.

അതിനിടെ യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ഇ​രുമ്പ്, ഉ​രു​ക്ക് ഫാ​ക്ട​റി​യാ​യ യുക്രെയ്നിലെ അ​സോ​വ്സ്റ്റ​ലി​നു നേ​രെയും റ​ഷ്യ ആ​ക്ര​മ​ണം നടത്തി. റഷ്യയുടെ ആക്രമണത്തിൽ ഫാ​ക്ട​റി പൂ​ര്‍​ണ​മാ​യും തകർന്നു. കി​ഴ​ക്ക​ന്‍ യു​ക്രെ​യ്നി​ലെ മ​രി​യു​പോ​ള്‍ ന​ഗ​ര​ത്തി​ലാ​യി​രു​ന്നു ഫാ​ക്ട​റി. വൻ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണ് ഇ​തി​ലൂ​ടെ യു​ക്രെ​യ്ന് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലേ​ക്ക് മ​ട​ങ്ങു​ക​യും ഫാ​ക്ട​റി പു​ന​ര്‍​നി​ര്‍​മി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് അ​സോ​വ്സ്റ്റ​ല്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ എ​ന്‍​വ​ര്‍ ടി​സ്കി​റ്റി​ഷ്വി​ലി പ​റ​ഞ്ഞു.

Also Read- Ukraine-Russia War| 400 അഭയാർത്ഥികൾ താമസിച്ച സ്കൂളിൽ റഷ്യയുടെ ബോംബാക്രമണം; മരിയോപോളിൽ ആക്രമണം തുടരുന്നു

മ​രി​യാപോ​ള്‍ ന​ഗ​രം റ​ഷ്യ​ന്‍ സേ​ന ഉ​ട​ന്‍ പി​ടി​ച്ചേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. റ​ഷ്യ​ന്‍ ഭ​ട​ന്മാ​ര്‍ യു​ക്രെ​യ്ന്‍ സേ​ന​യു​ടെ ചെറുത്തുനിൽപ്പം മറികടന്ന് മുന്നോട്ടു കുതിക്കുന്നുണ്ട്. തെരുവുകളിൽ ഇരു സേനകളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.

Summary- Russia launches Kinso hypersonic missile against Ukraine. Russia destroys Ukraine underground weapons stockpile with Kinso missile Russia has used a hypersonic missile to destroy an underground chamber in Ivano Frankivsk, near the Romanian border in western Ukraine. Russia says it has a large stockpile of explosives and missiles. Defense experts say this is the first time in the world that a hypersonic missile has been used in combat.

What's Your Reaction?

like

dislike

love

funny

angry

sad

wow