വായ്പ കുടിശ്ശികയുടെ പേരില്‍ ബാങ്ക് കബളിപ്പിച്ചുവെന്ന് പരാതി; രാത്രി വൈകിയും കുഞ്ഞുമായി സമരം

വായ്പാ കുടിശിക തീർക്കുന്നതിന്റെ പേരിൽ ബാങ്കുകാർ കബളിപ്പിച്ചെന്നാരോപിച്ച് ബാങ്ക് ഉപരോധിച്ച് വീട്ടമ്മയുടെ സമരം. നാല് വയസുള്ള കുഞ്ഞിനെയും കൊണ്ടാണ് എളമരക്കര സ്വദേശിനി നിഷ രാത്രി വൈകിയും ബാങ്കിന് മുന്നില്‍ ഉപരോധം നടത്തുന്നത്. ആലുവയിലെ ഇന്‍സാഫ് ബാങ്കിന് മുന്നിലാണ് സമരം തുടരുന്നത്. നിഷ 16 പവൻ സ്വർണം ഇന്‍സാഫ് ബാങ്കിൽ പണയപ്പെടുത്തി അഞ്ച് ലക്ഷത്തോളം രൂപ വായ്പയെടടുത്തിരുന്നു.

Jan 21, 2023 - 14:46
Jan 21, 2023 - 15:18
 0
വായ്പ കുടിശ്ശികയുടെ പേരില്‍ ബാങ്ക് കബളിപ്പിച്ചുവെന്ന് പരാതി; രാത്രി വൈകിയും കുഞ്ഞുമായി സമരം

വായ്പാ കുടിശിക തീർക്കുന്നതിന്റെ പേരിൽ ബാങ്കുകാർ കബളിപ്പിച്ചെന്നാരോപിച്ച് ബാങ്ക് ഉപരോധിച്ച് വീട്ടമ്മയുടെ സമരം. നാല് വയസുള്ള കുഞ്ഞിനെയും കൊണ്ടാണ് എളമരക്കര സ്വദേശിനി നിഷ രാത്രി വൈകിയും ബാങ്കിന് മുന്നില്‍ ഉപരോധം നടത്തുന്നത്. ആലുവയിലെ ഇന്‍സാഫ് ബാങ്കിന് മുന്നിലാണ് സമരം തുടരുന്നത്.

നിഷ 16 പവൻ സ്വർണം ഇന്‍സാഫ് ബാങ്കിൽ പണയപ്പെടുത്തി അഞ്ച് ലക്ഷത്തോളം രൂപ വായ്പയെടടുത്തിരുന്നു. പലിശ സഹിതം തുക അടയ്ക്കാൻ മറ്റൊരു ധനകാര്യ സ്ഥാപനത്തിലേക്ക് ഈ സ്വർണം പണയം മാറ്റി വച്ചു. എന്നാൽ ഈ തുക അടച്ചപ്പോൾ നേരത്തേയുള്ള 50,000 രൂപ കൂടി അടച്ചേ പറ്റൂവെന്ന് പറഞ്ഞ് പണവും സ്വർണവും തടഞ്ഞുവച്ചു എന്നാണ് പരാതി.

What's Your Reaction?

like

dislike

love

funny

angry

sad

wow