Life Mission Case: ഇഡിയെ തള്ളി സുപ്രീംകോടതി; എം. ശിവശങ്കറിന് ജാമ്യം അനുവദിച്ചു

Aug 2, 2023 - 12:11
 0
Life Mission Case: ഇഡിയെ തള്ളി സുപ്രീംകോടതി; എം. ശിവശങ്കറിന് ജാമ്യം അനുവദിച്ചു

ലൈഫ് മിഷൻ കേസിൽ എം. ശിവശങ്കറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ചികിത്സയ്ക്ക് വേണ്ടിയാണ് ജാമ്യം അനുവ​ദിച്ചത്. കസ്റ്റഡിയിൽ ശസ്ത്രക്രിയ നടത്താം എന്ന ഇഡിയുടെ വാദം സുപ്രീംകോടതി തള്ളി.  മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ ആറ് മാസമായി ജയിലിൽ കഴിയുകയാണ്. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ട് മാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 15 നാണ് ലൈഫ് കോഴ കേസിൽ ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow