കോവിഡ് കേസുകൾ കൂടുന്നു; സംസ്ഥാനങ്ങള്‍ ജനിതക ശ്രേണീകരണം നടത്തണമെന്ന് ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദേശം

Dec 21, 2022 - 14:57
 0
കോവിഡ് കേസുകൾ കൂടുന്നു; സംസ്ഥാനങ്ങള്‍ ജനിതക ശ്രേണീകരണം നടത്തണമെന്ന് ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദേശം

രാജ്യത്ത് കോവിഡ് കേസുകളിൽ ജനിതക ശ്രേണീകരണം നടത്തണമെന്ന്  കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിലാണ് നിർദേശം. ദിവസവും റിപ്പോർട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകളുടെ ജനിതക ശ്രേണീകരണം നടത്തണം. കൊറോണ വൈറസിന്റെ വകഭേദങ്ങൾ കണ്ടെത്താനാണ് ജനിതക ശ്രേണീകരണം. ഇക്കാര്യത്തില്‍ എല്ലാ സംസ്ഥാനങ്ങൾക്കും മന്ത്രാലയം നിർദേശം നൽകി.

ചൈന,യുഎസ്, ജപ്പാൻ, കൊറിയ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളില്‍ കുത്തനെ കോവിഡ് കേസുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ പോസിറ്റീവ് കേസുകളുടെ ജനിതക ശ്രേണീകരണം വർധിപ്പിക്കണം. ഇവ ഇന്ത്യൻ സാർസ്–കോവ്2 ജീനോമിക്സ് കൺസോർഷ്യം (ഇൻസാകോഗ് – INSACOG) വഴി നിരീക്ഷിക്കണം. അതുവഴി രാജ്യത്തു പുതിയ വകഭേദങ്ങൾ വരുന്നുണ്ടോയെന്ന് അറിയാനാകും. ആവശ്യമെങ്കിൽ പൊതുജനാരോഗ്യ നടപടികൾ സ്വീകരിക്കാൻ ഇവ ഉതകുമെന്ന് – ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൻ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow