വ്യത്യസ്ത ഫൊട്ടോഗ്രാഫി മോഡുകള്‍, കിടിലന്‍ ഫീച്ചറുകള്‍; വാവെയ് നോവ 10 എസ് ഇ പുറത്തിറങ്ങി

Mar 5, 2023 - 06:48
 0
വ്യത്യസ്ത ഫൊട്ടോഗ്രാഫി മോഡുകള്‍, കിടിലന്‍ ഫീച്ചറുകള്‍; വാവെയ് നോവ 10 എസ് ഇ പുറത്തിറങ്ങി

വാവെയ്യുടെ പുതിയ ഹാന്‍ഡ്‌സെറ്റ് വാവെയ് നോവ 10 എസ്ഇ പുറത്തിറങ്ങി. വാവെയ് നോവ 10 എസ്ഇയുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിനും 1,949 യുവാന്‍ ( ഏകദേശം 48,900 രൂപ) ആണ് വില. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് ടോപ്പ് എന്‍ഡ് മോഡലിന് 2,249 യുവാനും ( ഏകദേശം 53,600 രൂപ ) വില നല്‍കണം. ഗോള്‍ഡ് ബ്ലാക്ക്, മിന്റ് ഗ്രീന്‍ എന്നീ നിറങ്ങള്‍ക്ക് പുറമേ സില്‍വര്‍ ഷേഡിലാണ് ഇത് വരുന്നത്.

ഡ്യുവല്‍ സിം (നാനോ) സ്ലോട്ടുള്ള വാവെയ് നോവ 10 എസ്ഇ ഹാര്‍മണിഒഎസ്2 ലാണ് പ്രവര്‍ത്തിക്കുന്നത്. 90Hz വരെ റിഫ്രഷ് റേറ്റും 270Hz ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.67 ഇഞ്ച് ഫുള്‍ - എച്ച്ഡി+ (1,080 x 2,400 പിക്‌സലുകള്‍) ഓലെഡ് ഡിസ്പ്ലേ ആണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡിസ്‌പ്ലേയില്‍ സെല്‍ഫി ക്യാമറയും ഉള്‍ക്കൊള്ളുന്ന ഹോള്‍-പഞ്ച് കട്ട്ഔട്ട് ഉണ്ട്. 8 ജിബി റാമും അഡ്രിനോ 610 ജിപിയുവും ചേര്‍ന്ന് ഒക്ടാ കോര്‍ സ്നാപ്ഡ്രാഗണ്‍ 680 പ്രോസസര്‍ ആണ് സ്മാര്‍ട് ഫോണിന് കരുത്ത് പകരുന്നത്. 66W ഫാസ്റ്റ് ചാര്‍ജിങ് ശേഷിയുള്ള 4,500 എംഎഎച്ച് ആണ് ബാറ്ററി. കേവലം 38 മിനിറ്റിനുള്ളില്‍ ഹാന്‍ഡ്‌സെറ്റ് 100 ശതമാനം വരെ ചാര്‍ജ് ചെയ്യാമെന്നാണ് വാവെയ് അവകാശപ്പെടുന്നത്.

വാവെയ് നോവ 10 എസ്ഇയില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമുണ്ട്. എഫ്/1.9 അപ്പേര്‍ച്ചര്‍ ലെന്‍സുള്ള 108 മെഗാപിക്‌സല്‍ സെന്‍സറാണ് പ്രധാനപ്പെട്ടത്. f/2.2 അപ്പേര്‍ച്ചറുള്ള 8 മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ്-ആംഗിള്‍ സെന്‍സറും f/2.4 അപ്പേര്‍ച്ചറുള്ള 2 മെഗാപിക്‌സല്‍ മാക്രോ ക്യാമറയും ഇതില്‍ ഉള്‍പ്പെടുന്നു. 16 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ. സൂപ്പര്‍ വൈഡ് ആംഗിള്‍, സൂപ്പര്‍ മാക്രോ, പോര്‍ട്രെയിറ്റ് മോഡ്, പനോരമ, ടൈം-ലാപ്‌സ് ഫൊട്ടോഗ്രഫി, സൂപ്പര്‍ നൈറ്റ് സീന്‍, സ്ലോ മോഷന്‍ എന്നിവയുള്‍പ്പെടെയുള്ള വ്യത്യസ്ത ഫൊട്ടോഗ്രഫി മോഡുകളെ പിന്‍ ക്യാമറ പിന്തുണയ്ക്കുന്നു. വൈ-ഫൈ, ബ്ലൂടൂത്ത് 5, ജിപിഎസ്, എജിപിഎസ്, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ്‌സി പോര്‍ട്ട് എന്നിവയാണ് വാവെയ് നോവ 10 എസ്ഇ യിലെ പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആംബിയന്റ് ലൈറ്റ് സെന്‍സര്‍, കോമ്പസ്, ഗ്രാവിറ്റി സെന്‍സര്‍, ഗൈറോസ്‌കോപ്പ് എന്നിവയ്ക്കൊപ്പം ബയോമെട്രിക് ഓതന്റിക്കേഷനായി ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow