വിൻഡോസിന്റെ അമരക്കാരൻ ബിൽ ഗേറ്റ്സ് ഉപയോഗിക്കുന്നത് സാംസംഗിന്റെ സ്മാർട്ട്ഫോൺ; ഏത് മോഡലാണെന്ന് ആരാഞ്ഞ് ടെക്ക് ലോകം"

May 23, 2022 - 19:17
May 23, 2022 - 19:19
 0
വിൻഡോസിന്റെ അമരക്കാരൻ ബിൽ ഗേറ്റ്സ് ഉപയോഗിക്കുന്നത് സാംസംഗിന്റെ സ്മാർട്ട്ഫോൺ; ഏത് മോഡലാണെന്ന് ആരാഞ്ഞ് ടെക്ക് ലോകം"

ലോകത്തിലെ സമ്പന്മാരായ വ്യക്തികളുടെ ജീവിത രീതി എങ്ങനെയാണെന്ന് അറിയാൻ ശ്രമിക്കുന്നവരാണ് ഇന്ത്യയിലെ ഒട്ടുമിക്ക ജനങ്ങളും. പ്രത്യേകിച്ച് മലയാളികൾ. അവരുടെ ആസ്തി എത്രയാണ്, അവർ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, വാച്ച്, ചെരുപ്പ്, ഫോൺ മുതലായവയുടെ വില എത്രയാണ് എന്നൊക്കെ നിരന്തരം അന്വേഷിക്കുന്നവരാണ് നമ്മൾ.

ഇത്തരത്തിൽ ലോകത്തിലെ അതിസമ്പന്നന്മാരിൽ ഒരാളും പ്രശസ്ത ടെക്ക് കമ്പനിയായ മൈക്രോസോഫ്ടിന്റെ സ്ഥാപകനുമായ ബിൽ ഗേറ്റ്സ് ഉപയോഗിക്കുന്ന ഫോണും അതിന്റെ മോഡലും ഏതാണെന്ന വിവരമാണ് ഇപ്പോൾ സമൂഹ വാദ്ധ്യമങ്ങളിൽ വാർത്തയാവുന്നത്.

സ്വന്തമായി സ്മാർട്ട്ഫോണുകളും അതിന് വേണ്ട ഓപ്പറേറ്റിംഗ് സിസ്റ്റവും നിർമിച്ചിരുന്ന കമ്പനിയാണ് മൈക്രോസോഫ്ട്. എന്നാൽ തുടർച്ചയായി ഉണ്ടായ നഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ 2016 ഓടെ മൈക്രോസോഫ്ട് ഇവ പുറത്തിറക്കുന്നത് നിറുത്തി. ലൂമിയ 650 ആയിരുന്നു കമ്പനിയുടെ അവസാനമായി പുറത്തിറങ്ങിയ ഫോൺ.

സ്വന്തമായി ഫോണുകൾ നിർമിച്ചിരുന്ന കമ്പനിയായിരുന്നതിനാൽ തന്നെ അതിന്റെ ഉടമയും സ്വാഭാവികമായും തന്റെ സ്വന്തം കമ്പനിയുടെ ഫോൺ ആയിരിക്കണം ഉപയോഗിക്കേണ്ടത്. എന്നാൽ ബിൽ ഗേറ്റ്സ് ഉപയോഗിക്കുന്നത് വിൻഡോസ് ഫോണുകളല്ല.

അപ്പോൾ പിന്നെ എല്ലാ സമ്പന്നരും ഉപയോഗിക്കുന്നതുപോലെ ഐ ഫോണായിരിക്കും ഗേറ്റ്സും ഉപയോഗിക്കുക എന്നാണ് പലരും ധരിച്ചിരുന്നത്. എന്നാൽ ഗേറ്റ്സിന്റെ കൈയ്യിലുള്ളത് ഐ ഫോണും അല്ലെന്നറിഞ്ഞതോടെ ടെക്ക് ലോകത്തിന്റെ ആകാംക്ഷയേറി. സ്വകാര്യതയ്ക്ക് വലിയ വില കൊടുക്കുന്ന ഒരു വ്യക്തിയാണ് ബിൽ ഗേറ്റ്സ്. അങ്ങനെയുള്ള ഒരാൾ സ്വകാര്യതയ്ക്ക് മേൽ കടന്നുകയറുന്നു എന്ന് സ്ഥിരം പഴി കേൾക്കുന്ന ആൻഡ്രോയിഡ് ഒഎസ് ഉള്ള ഒരു ഫോൺ ഉപയോഗിക്കുമോ എന്ന ചോദ്യം വ്യാപകമായി ഉയർന്നുവന്നു.

എന്നാൽ ഏവരുടെയും അനുമാനങ്ങൾ അസ്ഥാനത്താക്കിക്കൊണ്ട് ഗേറ്റ്സ് തന്നെ അടുത്തിടെ താൻ ഉപയോഗിക്കുന്ന ഫോൺ എതാണെന്ന് വ്യക്തമാക്കി. അടുത്തിടെ നടന്ന റെഡിറ്റ് ആസ്ക് മീ എനിതിംഗ് എന്ന പരിപാടിയിലാണ് ഒരു ചോദ്യത്തിന് ഉത്തരമായി ഗേറ്റ്സ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആൻഡ്രോയിഡ് ഒഎസ്സിൽ തന്നെ പ്രവർത്തിക്കുന്ന സാംസംഗിന്റെ ഒരു ഫോണാണ് അദ്ദേഹം ഉപയോഗിക്കുന്നത്. ഇത് കേൾക്കേണ്ട താമസം മാത്രം, ഏതാണ് മോഡലെന്ന് അറിയാൻ സാംസംഗ് ആരാധകർക്ക് തിടുക്കമായി.

Buy Now

ബിൽ ഗേറ്റ്സ് ഉപയോഗിക്കുന്നത് സാംസംഗിന്റെ ഗാലക്സി സെഡ് ഫോൾഡ് 3 മോഡലാണ്. സ്ക്രീൻ മടക്കാൻ സാധിക്കുന്ന തരത്തിലുള്ള മോഡലാണ് സെഡ് ഫോൾഡ് 3 യുടേത്. താൻ വ്യത്യസ്തമായ ഫോണുകൾ ഉപയോഗിച്ച് നോക്കാറുണ്ട്. ഈ മോഡലിനെ തനിക്ക് ഒരു പോർട്ടബിൾ കമ്പ്യൂട്ടർ കൂടിയായി ഉപയോഗിക്കാൻ സാധിക്കും. അതിൽ കൂടുതൽ ഒന്നുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

സാംസംഗിന് മൈക്രോസോഫ്ടുമായി അടുത്ത പങ്കാളിത്തമാണുള്ളത്. ഇത് കാരണമായിരിക്കാം അദ്ദേഹം സാംസംഗിന്റെ ഫോൺ ഉപയോഗിക്കുന്നതെന്നാണ് ടെക്ക് ലോകം വിലയിരുത്തുന്നത്.

256 ജിബി സ്റ്റോറേജും 12 ജിബി റാമും ഉള്ള ഫോൾ‌ഡ് 3യുടെ ബെയ്സ് വേരിയന്റിന് ഏകദേശം 1,49,999 രൂപയാണ് വില. 512 ജിബി സ്റ്റോറേജുള്ള മോഡലിന് 1,57,999 രൂപയാണ് വില. ഫാന്റം ബ്ലാക്ക്, ഫാന്റം ഗ്രീൻ, ഫാന്റം സിൽവർ എന്നീ നിറങ്ങളിലാണ് ഇത് ലഭ്യമാവുക.

Buy Now

6.25 ഇഞ്ച് എച്ച് ഡി+ അമോലെഡ് 2X ഡിസ്‌പ്ലേയോട് കൂടിയെത്തുന്ന ഇത് നിവർത്തി വയ്ക്കുമ്പോൾ 7.6 ഇഞ്ച് ആണ് സ്ക്രീനിന്റെ വലിപ്പം. 120 ഹെർട്ട്സാണ് റീഫ്രഷ് റേറ്റ്.

5എൻ എം 64 ബിറ്റ് ഒക്ടാ ക്രോർ പ്രൊസസറുള്ള ഫോൾഡ് 3 ഇപ്പോൾ പ്രവ‌ർത്തിക്കുന്നത് ആൻഡ്രോയിഡ് 11 വെർഷനിലാണ്. ആൻഡ്രോയിഡ് 12 ലേക്ക് അപ്ഗ്രേഡ് ചെയ്യുകയുമാവാം.

12 മെഗാ പിക്സലുകളോട് കൂടിയ മൂന്ന് റിയർക്യാമറകളാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. സെൽഫികൾക്കായി 10 മെഗാപിക്സലും നാല് മെഗാ പിക്സലുമുള്ള രണ്ട് ഫ്രണ്ട് ക്യാമറകളുമുണ്ട്. 4400 എം എ എച്ച് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഫോണിന്റെ ഭാരം 271 ഗ്രാം മാത്രമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow