മോദി സർക്കാർ സ്വന്തം വാട്സാപ്പും ഇമെയിലും നിർമിക്കുന്നു, ലക്ഷ്യം രാജ്യസുരക്ഷ

ലോകത്തെ കുത്തക ഐടി കമ്പനികളുടെ ടെക് സേവനങ്ങളെ നേരിടാൻ ലക്ഷ്യമിട്ട് പുതിയ പദ്ധതികളുമായി മോദി സർക്കാർ. നിലവിൽ സർക്കാർ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന തേർഡ് പാർട്ടി ആപ്പുകളും സര്‍വീസുകളും ഒഴിവാക്കാനാണ് പദ്ധതി. കേന്ദ്ര സര്‍ക്കാർ നേരിട്ടു വികസിപ്പിച്ചെടുക്കുന്ന ചാറ്റ്, ഇമെയിൽ ആപ്പുകളും സര്‍വീസുകളുമാണ്

Jun 29, 2019 - 13:52
 0
മോദി സർക്കാർ സ്വന്തം വാട്സാപ്പും ഇമെയിലും നിർമിക്കുന്നു, ലക്ഷ്യം രാജ്യസുരക്ഷ

ലോകത്തെ കുത്തക ഐടി കമ്പനികളുടെ ടെക് സേവനങ്ങളെ നേരിടാൻ ലക്ഷ്യമിട്ട് പുതിയ പദ്ധതികളുമായി മോദി സർക്കാർ. നിലവിൽ സർക്കാർ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന തേർഡ് പാർട്ടി ആപ്പുകളും സര്‍വീസുകളും ഒഴിവാക്കാനാണ് പദ്ധതി. കേന്ദ്ര സര്‍ക്കാർ നേരിട്ടു വികസിപ്പിച്ചെടുക്കുന്ന ചാറ്റ്, ഇമെയിൽ ആപ്പുകളും സര്‍വീസുകളുമാണ് ഉപയോഗിക്കുക. നിലവിൽ സര്‍ക്കാർ ഉദ്യോഗസ്ഥൻമാരിൽ ഭൂരിഭാഗവും സര്‍ക്കാർ ഫയലുകള്‍ വാട്സാപ്പ്, ജിമെയില്‍ ഉപയോഗിച്ചാണ് കൈമാറ്റം ചെയ്യുന്നത്.

തേർഡ് പാർട്ടി ആപ്പുകളെ പിന്തുടരുന്നത് സുരക്ഷിതമല്ലെന്നും ഇത്തരം സേവനങ്ങള്‍ വിലക്കേര്‍പ്പെടുത്തുകയോ സെര്‍വറുകൾ പണിമുടക്കുകയോ ചെയ്താൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ അവതാളത്തിലാകും. ഇതെല്ലാം മുന്നിൽ കണ്ടാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.

സർക്കാർ ഉദ്യോഗസ്ഥർക്ക് തമ്മിൽ ആശയം വിനിമയം നടത്താൻ ‘സർക്കാരി വാട്സാപ്’ ആണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ഇ–മെയിൽ സേവനവും തുടങ്ങി. മറ്റു രാജ്യങ്ങളിലെ സെര്‍വറുകളിൽ സർക്കാർ ഡേറ്റകൾ സൂക്ഷിക്കുന്നത് ഒഴിവാക്കാൻ ഇതുവഴി സാധിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow