മോട്ടോറോള ജി 6 ജൂണ്‍ നാലിന് ഇന്ത്യയില്‍

മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണായ മോട്ടോ ജി 6 ജൂണ്‍ നാലിന് ഇന്ത്യന്‍ വിപണിയിലെത്തും. ആമസോണ്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ തിയ്യതി സ്ഥിരീകരിച്ച് ഫോണ്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നോട്ടിഫൈ മീ ബട്ടനും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫോണിന്റെ വില വ്യക്തമാക്കിയിട്ടില്ല.

May 21, 2018 - 20:32
 0

കഴിഞ്ഞ മാസമാണ് മോട്ടോ ജി6 സ്മാര്‍ട്‌ഫോണ്‍ ബ്രസീലില്‍ അവതരിപ്പിച്ചത്. മോട്ടോ ജി 6ന് വില 249 ഡോളറാണ്. ഇത് ഏകദേശം 16500 രൂപയോളം വരും. മോട്ടോ ജി6 പ്ലസും മോട്ടോ ജി6 പ്ലേയും ഇതോടൊപ്പമാണ് അവതരിപ്പിച്ചത്. ഇവയ്ക്ക് യഥാക്രമം 299 യൂറോ (ഏകദേശം 24,000 രൂപ) 199 ഡോളര്‍ (ഏകദേശം 13,000 രൂപ ) എന്നിങ്ങനെയാണ് വില.

ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണായ മോട്ടോ ജി 6 ല്‍ 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീന്‍ ആണ് ജി6 ന്റേത്. 1.8 GHz സ്നാപ്ഡ്രാഗണ്‍ ഓക്ടകോര്‍ പ്രൊസസറില്‍ 3ജിബി റാം/ 32 ജിബി സ്റ്റോറേജ്, 4 ജിബിറാം / 64 ജിബി സ്റ്റോറേജ് പതിപ്പുകളാണ് ജി 6 നുള്ളത്. 128 ജിബി വരെയുള്ള എസ്ഡി കാര്‍ഡ് ഉപയോഗിക്കാം

വലിയ ഡിസ്‌പ്ലേയും വേഗമേറിയ പ്രൊസസറും കൂടുതല്‍ റാം ശേഷിയും മോട്ടോ ജി 6 പരമ്പര ഫോണുകളുടെ പ്രധാന സവിശേഷതകളാണ്

What's Your Reaction?

like

dislike

love

funny

angry

sad

wow