ജയലളിതയുടെ മരണം; ശശികലയടക്കം നാലു പേർക്കെതിരെ അന്വേഷണത്തിന് തമിഴ്നാട് സർക്കാർ ഉത്തരവിട്ടു

മുൻ‌ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ നാലുപർക്കെതിരേ അന്വേഷണത്തിന് തമിഴ്നാട് സർക്കാർ ഉത്തരവിട്ടു.

Aug 30, 2022 - 14:48
 0
ജയലളിതയുടെ മരണം; ശശികലയടക്കം നാലു പേർക്കെതിരെ അന്വേഷണത്തിന് തമിഴ്നാട് സർക്കാർ ഉത്തരവിട്ടു

മുൻ‌ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ നാലുപർക്കെതിരേ അന്വേഷണത്തിന് തമിഴ്നാട് സർക്കാർ ഉത്തരവിട്ടു.

മുൻ ആരോഗ്യമന്ത്രി വിജയഭാസ്‌കർ, ജയലളിതയുടെ തോഴി ശശികല, ഡോ. ശിവകുമാർ, മുൻ ചീഫ് സെക്രട്ടറി രാമമോഹൻ റാവു എന്നിവർക്കെതിരെയാണ് അന്വേഷണം.ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തീരുമാനം അറിയിച്ചത്.

ജയലളിതയുടെ മരണവും 75 ദിവസത്തെ ആശുപത്രി വാസത്തിനിടെ നൽകിയ ചികിത്സയും അന്വേഷിച്ച അറുമുഖസ്വാമി കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അഅടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി സ്റ്റാലിന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

ജയലളിതയുടെ മരണം അന്വേഷിക്കാൻ രൂപീകരിച്ച കമ്മീഷൻ അഞ്ച് വർഷത്തിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. 2016 സെപ്തംബർ 22നാണ് അർധബോധാവസ്ഥയിൽ ജയലളിതയെ പോയസ് ഗാർഡനിൽ നിന്ന് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്. 75 ദിവസമാണ് അവർ ആശുപത്രിയിൽ കഴിഞ്ഞത്. 2016 ഡിസംബർ 5നാണ് ജയലളിത അന്തരിച്ച വാർത്ത ആശുപത്രി വൃത്തങ്ങൾ പുറത്ത് വിട്ടത്

What's Your Reaction?

like

dislike

love

funny

angry

sad

wow