എട്ടാം ക്ലാസ്സിൽ അവസരം ചോദിച്ച് വന്നു, അച്ഛന് കൊടുത്ത വാക്ക് കാരണമാണ് ഹണി റോസ് സിനിമയിൽ എത്തിയതെന്ന് വിനയൻ

വിനയൻ്റെ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിൻ്റെ തുടക്കം. മണിക്കുട്ടൻ നായകനായ സിനിമയിലെ രണ്ട് നായികമാരിൽ ഒരാളായിട്ടായിരുന്നു നടി എത്തിയത്.

Aug 30, 2022 - 17:47
Aug 30, 2022 - 17:48
 0
എട്ടാം ക്ലാസ്സിൽ അവസരം ചോദിച്ച് വന്നു, അച്ഛന് കൊടുത്ത വാക്ക് കാരണമാണ് ഹണി റോസ് സിനിമയിൽ എത്തിയതെന്ന് വിനയൻ

വിനയൻ്റെ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിൻ്റെ തുടക്കം. മണിക്കുട്ടൻ നായകനായ സിനിമയിലെ രണ്ട് നായികമാരിൽ ഒരാളായിട്ടായിരുന്നു നടി എത്തിയത്. മലയാളത്തിൽ നിരവധി സൂപ്പർതാരങ്ങളെയും യുവതാരങ്ങളെയും സംവിധായകൻ വിനയൻ സമ്മാനിച്ചിട്ടുണ്ട്

മലയാള സിനിമയിലൂടെയാണ് തുടക്കമെങ്കിലും തമിഴിലും തെലുങ്കിലുമുൾപ്പടെ പല ഭാഷകളിലെ സിനിമയിലും താരം തിളങ്ങി നിൽക്കുകയാണ്. സമൂഹ മാധ്യമങ്ങളിലും പൊതു പരിപാടികളിലും എല്ലാം തന്നെ താരം സജീവമാണ്. നിരവദി ആരാധകരും താരത്തിന് ഉണ്ട്.

ബോയ് ഫ്രണ്ട് എന്ന സിനിമക്ക് മുമ്പേ മീരയുടെ ദുഖവും മുത്തുവിൻറെ സ്വപ്നം എന്ന സിനിമയിൽ ആയിരുന്നു ആദ്യം എത്തേണ്ടിയിരുന്നത് എന്ന് വിനയൻ അടുത്തിടെ പറഞ്ഞിരുന്നു. ഒരിക്കൽ ഒരു എട്ടാം ക്ലാസുകാരി തൻറെ അച്ഛനോടൊപ്പം സിനിമയിൽ അവസരം ചോദിച്ചുവരികയായിരുന്നു. അന്ന് ആ സിനിമയിൽ നായികയാകാനുളള പ്രായം ആ കുട്ടിക്കില്ലായിരുന്നു. പക്ഷേ കൊച്ചു കുട്ടിയായി അഭിനയിപ്പിക്കാനുമാകില്ല. ആ കുട്ടിയായിരുന്നു ഹണി റോസ്. അടുത്ത സിനിമയിൽ നോക്കാമെന്ന് പറഞ്ഞ് അന്ന് മടക്കിയ അയച്ചിരുന്നു. പിന്നീട് ഹണിയുടെ അച്ഛൻ വർഗീസ് ചേട്ടൻ ഇടയ്ക്ക് വിളിച്ച് സിനിമയെ കുറിച്ചൊക്കെ ചോദിക്കും

ആ സമയത്താണ് പുതുമുഖങ്ങളോടൊപ്പം ബോയ് ഫ്രണ്ട് എന്ന സിനിമയൊരുക്കാൻ തീരുമാനിച്ചിരുന്നത്. ആ ഇടക്കും വ‍ർഗ്ഗീസ് ചേട്ടൻ വിളിച്ചു. അടുത്ത സിനിമ ചെയ്യുമ്പോൾ മകൾക്ക് ഒരു വേഷം നൽകാമെന്ന് വാക്ക് തന്നിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ആ വാക്ക് ഞാൻ പാലിക്കുകയായിരുന്നു. അങ്ങനെയാണ് ഹണി റോസ് ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് വന്നത്, വിനയൻ അഭിമുഖത്തിൽ പറഞ്ഞു.

2005 ൽ ബോയ് ഫ്രണ്ടിലൂടെ സിനിമയിൽ എത്തിയെങ്കിലും 2012 പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്ര‌ത്തിലൂടെയാണ് നടിക്ക് കരിയർ ബ്രേക്ക് ലഭിച്ചത്. ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച സ്വീകാര്യതയും ലഭിച്ചു. മലയാളത്തിലെ മെ​ഗാസ്റ്റാറുകളായ മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി, ദിലീപ് എന്നിവർക്കൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുള്ള ഗ്ലാമർ ചിത്രങ്ങളും ശ്രദ്ധനേടാറുണ്ട്.

മോൺസ്റ്റർ ആണ് ഹണിയുടെ പുതിയ സിനിമ. പിന്നാലെ പട്ടാംപൂച്ചിയെന്ന തമിഴ് സിനിമയും അണിയറയിലുണ്ട്. തുടർന്ന് തെലുങ്കിൽ ബാലയ്യയുടെ നായികയായും ഹണി റോസ് എത്തും.

What's Your Reaction?

like

dislike

love

funny

angry

sad

wow