Idukki Dam| ഇടുക്കി ഡാമിൽ റെഡ് അലർട്ട്; ഷട്ടറുകൾ തുറന്നേക്കും; പെരിയാർ തീരത്ത് ജാഗ്രത

ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി ഡാമിൽ (Idukki Dam) റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാറിലെ വെള്ളം കൂടി എത്തിയതോടെ ഡാമിലെ ജലനിരപ്പ് 2382.53 അടിയിലെത്തി. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കും. പെരിയാര്‍ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. അതേസമയം, ഇടുക്കി അണക്കെട്ട് ഉടൻ തുറക്കേണ്ടി വരില്ലെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

Aug 6, 2022 - 18:55
Aug 6, 2022 - 18:57
 0
Idukki Dam| ഇടുക്കി ഡാമിൽ റെഡ് അലർട്ട്; ഷട്ടറുകൾ തുറന്നേക്കും; പെരിയാർ തീരത്ത് ജാഗ്രത

 ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി ഡാമിൽ (Idukki Dam) റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാറിലെ വെള്ളം കൂടി എത്തിയതോടെ ഡാമിലെ ജലനിരപ്പ് 2382.53 അടിയിലെത്തി. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കും. പെരിയാര്‍ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. അതേസമയം,  ഇടുക്കി അണക്കെട്ട് ഉടൻ തുറക്കേണ്ടി വരില്ലെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. എന്നാൽ മുൻ വർഷത്തേക്കാൾ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പെരിയാറിലെ ജലനിരപ്പ് ആശങ്കാജനകമല്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു .

ഇതിനിടെ, വയനാട് ബാണാസുര സാഗറിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 773 മീറ്റര്‍ എത്തിയ സാഹചര്യത്തിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 774 മീറ്ററാണ് ഇന്നത്തെ അപ്പർ റൂൾ ലെവൽ. ഇന്നലെ ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിരുന്നു.

Also Read- Landslide| മൂന്നാറിൽ ഉരുൾപ്പൊട്ടി; ക്ഷേത്രവും രണ്ട് കടകളും മണ്ണിനടിയിൽ

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 138 അടിയിലെത്തി. ജലനിരപ്പ് റൂൾ കർവ് പരിധി പിന്നിട്ടതോടെ ഡാമിന്റെ ഷട്ടറുകൾ ഇന്നലെ തുറന്നിരുന്നു. സെക്കൻഡിൽ 2219 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. 2166 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. ഡാമിലേക്കുള്ള നീരാഴുക്ക് കുറയാത്ത പശ്ചാത്തലത്തിൽ കൂടുതൽ വെള്ളം തുറന്നു വിടാനും സാധ്യതയുണ്ട്

What's Your Reaction?

like

dislike

love

funny

angry

sad

wow