കേരളത്തിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു വിട്ടുനൽകാനാകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മന്‍ ചാണ്ടി

കേരളത്തിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു വിട്ടുനൽകാനാകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചു. സീറ്റ് കേരള കോൺഗ്രസിനു നൽകരുതെന്നു രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യനും ആവശ്യപ്പെട്ടു. കീഴ്‌വഴക്കം ലംഘിക്കരുതെന്നു കാട്ടി കോൺഗ്രസ് അധ്യക്ഷൻ

Jun 7, 2018 - 16:17
 0
കേരളത്തിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു വിട്ടുനൽകാനാകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മന്‍ ചാണ്ടി
കേരളത്തിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു വിട്ടുനൽകാനാകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചു. സീറ്റ് കേരള കോൺഗ്രസിനു നൽകരുതെന്നു രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യനും ആവശ്യപ്പെട്ടു. കീഴ്‌വഴക്കം ലംഘിക്കരുതെന്നു കാട്ടി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു കത്തുനൽകിയിട്ടുണ്ട്. സീറ്റു നല്‍കാവുന്ന ആറു യുവ നേതാക്കളുടെ പേരും കുര്യൻ നിർദേശിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി വൈകിട്ട് യുഎസിലേക്കു പോകുന്നതിനാൽ അതിനുമുൻപു ചർച്ച പൂർത്തിയാക്കാനാണു ശ്രമം.

രാജ്യസഭാ സീറ്റിന് അവകാശവാദവുമായി കെ.എം. മാണി വീണ്ടും രംഗത്തെത്തിയതാണ് നിലവിലെ സ്ഥിതിഗതികളിൽ മാറ്റം വരുത്തിയത്. കേരള കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണിതെന്നും അവർ പറയുന്നു. നിലവിൽ മുന്നണിയിലില്ലാത്ത ഘടകകക്ഷിക്കു വേണ്ടി മറ്റൊരു ഘടകകക്ഷിയായ മുസ്‌ലിം ലീഗ് രംഗത്തെത്തിയതോടെയാണു രാജ്യസഭാ സ്ഥാനാർഥിത്വം അനിശ്ചിതത്വത്തിലായത്. മുന്നണി ശക്തിപ്പെടുത്താൻ രാജ്യസഭാ സീറ്റ് നൽകുന്നതാണ് ഉചിതമെന്നാണു മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നിലപാട്.

രാജ്യസഭയിൽനിന്ന് ഒഴിയുന്ന മൂന്നു പേരിൽ രണ്ടു പേർ യുഡിഎഫ് അംഗങ്ങളും ഒരാൾ എൽഡിഎഫ് അംഗവുമാണ്. നിയമസഭയിൽ നിലവിലെ അംഗബലം അനുസരിച്ച് എൽഡിഎഫിന് രണ്ടു സീറ്റും യുഡിഎഫിന് ഒരു സീറ്റുമാണ് ഇനി കിട്ടുക. സീറ്റൊഴിയുന്ന രണ്ടു പേരിൽ ഒരാൾ കേരളാ കോൺഗ്രസ് (എം) പ്രതിനിധിയാണെന്നും ആ സാഹചര്യത്തിൽ, അവർക്കു സീറ്റ് നൽകുന്നതു പരിഗണിക്കണമെന്നുമാണു കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow