നാലര വർഷങ്ങൾക്കു ശേഷം ആര്‍ബിഐ റിപ്പോ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു

നാലര വർഷങ്ങൾക്കു ശേഷം റിസർവ് ബാങ്ക് പലിശ നിരക്ക് കൂട്ടി. റിപ്പോ 25% വർധിച്ച് 6.25 ശതമാനമായി. ആർബിഐ ഗവർണർ ഊർജിത് പട്ടേൽ അധ്യക്ഷനായ ആറംഗ ബെഞ്ചാണ് പലിശ കുട്ടിയത്.മോദി സര്‍ക്കാരിന്റെ ഭരണത്തിനിടെ ഇതാദ്യമായി റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ ഉയര്‍ത്തിയിരിക്കുന്നത്.

Jun 6, 2018 - 18:05
 0
നാലര വർഷങ്ങൾക്കു ശേഷം ആര്‍ബിഐ റിപ്പോ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു

നാലര വർഷങ്ങൾക്കു ശേഷം റിസർവ് ബാങ്ക് പലിശ നിരക്ക് കൂട്ടി. റിപ്പോ 25% വർധിച്ച് 6.25 ശതമാനമായി. ആർബിഐ ഗവർണർ ഊർജിത് പട്ടേൽ അധ്യക്ഷനായ ആറംഗ ബെഞ്ചാണ് പലിശ കുട്ടിയത്.

മോദി സര്‍ക്കാരിന്റെ ഭരണത്തിനിടെ ഇതാദ്യമായി റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ ഉയര്‍ത്തിയിരിക്കുന്നത്.

അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്ന സാഹചര്യം ഭാവിയിലും വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് ആര്‍ബിഐ വിലയിരുത്തുന്നു.ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഏപ്രിലില്‍ 4.58 ശതമാനമായി ഉയര്‍ന്നിരുന്നു. ഭാവിയിലും ഇത് കൂടാനുള്ള സാധ്യത യോഗം വിലിയിരുത്തി. ഫെബ്രുവരിയില്‍ 4.44 ശതമാനമായിരുന്നു പണപ്പെരുപ്പം.

പ്രഖ്യാപിത ലക്ഷ്യമായ നാലു ശതമാനത്തിലേയ്ക്ക് പണപ്പെരുപ്പം താഴ്ത്താന്‍ ഇതുവരെ കഴിയാത്തതും യോഗത്തില്‍ ചര്‍ച്ചാവിഷയമായി. അസംസ്‌കൃത എണ്ണവിലയിലെ വര്‍ധനമൂലം തല്‍ക്കാലം അതിന് കഴിയില്ലെന്നുതന്നെയാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow