ലോകായുക്തയ്ക്ക് മുന്നിൽ മന്ത്രി ബിന്ദുവിനെതിരായ ഹർജി ഒന്നിന്; മുഖ്യമന്ത്രിക്കെതിരായ ഹർജി നാലിന്

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരായ (Minister R Bindu) ഹർജി ഫെബ്രുവരി ഒന്നിനും മുഖ്യമന്ത്രി പിണറായി വിജയനും (Pinarayi Vijayan) കഞ്ഞ മന്ത്രിസഭയിലെ 16 അംഗങ്ങൾക്കുമെതിരായ ഹർജി ഫെബ്രുവരി 4 നും ലോകായുക്ത (Lokayukta) പരിഗണിക്കും.

Jan 28, 2022 - 08:48
 0
ലോകായുക്തയ്ക്ക് മുന്നിൽ മന്ത്രി ബിന്ദുവിനെതിരായ ഹർജി ഒന്നിന്; മുഖ്യമന്ത്രിക്കെതിരായ ഹർജി നാലിന്

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരായ (Minister R Bindu) ഹർജി ഫെബ്രുവരി ഒന്നിനും മുഖ്യമന്ത്രി പിണറായി വിജയനും (Pinarayi Vijayan) കഞ്ഞ മന്ത്രിസഭയിലെ 16 അംഗങ്ങൾക്കുമെതിരായ ഹർജി ഫെബ്രുവരി 4 നും ലോകായുക്ത (Lokayukta) പരിഗണിക്കും. ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് വിവാദമായിരിക്കെ ഇവ രണ്ടും ശ്രദ്ധേയമാണ്

കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർനിയമനവുമായി ബന്ധപ്പെട്ടു മന്ത്രി ബിന്ദുവിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയാണ് ഒന്നിന് പരിഗണിക്കുന്നത്. വിസിയെ പുനർനിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കു മന്ത്രി കത്തുകൾ നൽകിയത് അഴിമതിയും അധികാര ദുർവിനിയോഗവുമാണെന്നാണ് പരാതിയിൽ പറയുന്നത്.

ഈ പരാതിയിൽ സർക്കാരിന്റെ കൈവശമുള്ള രേഖകൾ ഹാജരാക്കാൻ ലോകായുക്ത നിർദേശിച്ചിട്ടുണ്ട്. അന്നു സർക്കാർ അഭിഭാഷകൻ ഇത് ഹാജരാക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ചട്ടം മറികടന്നു വേണ്ടപ്പെട്ടവർക്കു പണം നൽകിയെന്ന ഹർജിയാണു നാലിന് വരിക.

എൻസിപി മുൻ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ മരിച്ചതിന് പിന്നാലെ മക്കളുടെ പഠനത്തിന് 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് നൽകിയത്, ചെങ്ങന്നൂർ മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ മരണത്തിന് പിന്നാലെ സ്വർണപ്പണയം തിരികെയെടുക്കാൻ 8 ലക്ഷം രൂപയും കാർ വായ്പ അടച്ചു തീർക്കാൻ 6 ലക്ഷം രൂപയും നൽകിയത്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം മറിഞ്ഞ് മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് ആനുകൂല്യങ്ങൾക്ക് പുറമേ ദുരിതാശ്വാസ നിധിയിൽ നിന്ന് 20 ലക്ഷം രൂപ നൽകിയത് എന്നിവയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായിരുന്ന എ കെ ബാലൻ, ഇ ചന്ദ്രശേഖരൻ, കെ ടി ജലീൽ, കടകംപള്ളി സുരേന്ദ്രൻ, എം എം മണി, മാത്യു ടി തോമസ്, ജെ.മേഴ്സിക്കുട്ടിയമ്മ, എ സി മൊയ്തീൻ, കെ‌ രാജു, രാമചന്ദ്രൻ കടന്നപ്പള്ളി, ടി പി രാമകൃഷ്ണൻ, സി രവീന്ദ്രനാഥ്, കെ കെ.ശൈലജ, ജി സുധാകരൻ, പി തിലോത്തമൻ, ടി എം തോമസ് ഐസക് എന്നിവരായിരുന്നു ഈ തീരുമാനങ്ങളെടുത്ത മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്. ദുരിതം അനുഭവിക്കുന്നവർക്ക് നൽകാനുള്ള പണം സർക്കാരിന് വേണ്ടപ്പെട്ടവർക്ക് ചട്ടം മറികടന്ന് നൽകിയെന്നാണ് ഹർജിയിലെ ആരോപണം.

കേരള സർവകലാശാലയിൽനിന്നു ബിരുദവും വിയറ്റ്നാം സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും കിട്ടിയെന്ന വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിന്റെ അവകാശവാദം ചോദ്യം ചെയ്തു നൽകിയ ഹർജി വിധി പറയാൻ ലോകായുക്ത മാറ്റിവച്ചിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow