ജിയോ 5ജി പ്രഖ്യാപിച്ചു, ദീപാവലിയോടെ 4 മെട്രോ നഗരങ്ങളിൽ വിന്യസിക്കും | Reliance Jio

റിലയൻസ് ജിയോയുടെ വാർഷിക പൊതുയോഗത്തിൽ 5ജി സേവനങ്ങൾ പ്രഖ്യാപിച്ചു. ആർഐഎൽ ചെയർമാൻ മുകേഷ് അംബാനിയാണ് 5ജി പ്രഖ്യാപനം നടത്തിയത്. ഇന്ത്യ മുഴുവൻ 5ജി

ജിയോ 5ജി പ്രഖ്യാപിച്ചു, ദീപാവലിയോടെ 4 മെട്രോ നഗരങ്ങളിൽ വിന്യസിക്കും | Reliance Jio

റിലയൻസ് ജിയോയുടെ വാർഷിക പൊതുയോഗത്തിൽ 5ജി സേവനങ്ങൾ പ്രഖ്യാപിച്ചു. ആർഐഎൽ ചെയർമാൻ മുകേഷ് അംബാനിയാണ് 5ജി പ്രഖ്യാപനം നടത്തിയത്. ഇന്ത്യ മുഴുവൻ 5ജി നെറ്റ്‌വർക്ക് സ്ഥാപിക്കാൻ രണ്ട് ലക്ഷം കോടി രൂപയാണ് ജിയോ നിക്ഷേപിക്കുക. ലോകത്തിലെ ഏറ്റവും വേഗമേറിയ 5ജി നെറ്റ്‌വർക്കാണ് ജിയോ ലക്ഷ്യമിടുന്നത്. ദീപാവലിയോടെ രാജ്യത്തെ നാലു പ്രധാന മെട്രോ നഗരങ്ങളിൽ 5ജി സൗകര്യം ലഭ്യമാവും. 2023 ഡിസംബറോടെ രാജ്യത്തെ എല്ലാ നഗരങ്ങളിലും 5ജി സൗകര്യം ലഭ്യമാവുമെന്നും അംബാനി അറിയിച്ചു.

ഇന്ത്യയിൽ 5ജി അവതരിപ്പിക്കുന്നതോടെ, നിലവിലെ 80 കോടി കണക്റ്റുചെയ്‌ത ഇന്റർനെറ്റ് ഉപകരണങ്ങൾ ഒരു വർഷത്തിനുള്ളിൽ 150 കോടിയായി ഇരട്ടിയാകുമെന്ന് ആകാശ് അംബാനി പറഞ്ഞു. മിതമായ നിരക്കിൽ 5ജി ഫോൺ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഗൂഗിളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും കമ്പനി അറിയിച്ചു. അടുത്ത വർഷത്തെ എജിഎമ്മിൽ ജിയോ ഫോൺ 5ജി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നീ നഗരങ്ങളിലാണ് തുടക്കത്തിൽ 5ജി വിന്യസിക്കുക.

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് മുകേഷ് അംബാനി സംസാരിച്ചു തുടങ്ങിയത്. അടുത്ത 25 വർഷത്തേക്ക് ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന്റെ പുരോഗതിക്കായി റോഡ്മാപ്പ് ഒരുക്കിയതിന് അംബാനി മോദിയോടുള്ള കടപ്പാട് അറിയിച്ചു. ആഗോളതലത്തിലുള്ള പ്രതിസന്ധികൾക്കിടയിലും ഇന്ത്യ വളർച്ചയും സ്ഥിരതയും കൈവരിച്ചെന്നും അദ്ദേഹം പറഞ്ഞു.

റിലയൻസ് ജിയോ 1100 കോടി ഡോളറിൽ കൂടുതൽ തുക മുടക്കിയാണ് 5ജി സ്പെക്ട്രം സ്വന്തമാക്കിയത്. വൈകാതെ തന്നെ 5ജി താരിഫ് പ്ലാനുകളും പ്രഖ്യാപിച്ചേക്കും. രാജ്യത്ത് എത്രത്തോളം പേർ 5ജി സേവനങ്ങൾ ഉപയോഗപ്പെടുത്തുമെന്നതും നിർണായകമാണ്.

English Summary: Jio 5G announced, rollout will happen by Diwali in 4 metro cities