കാണാതായ വനിതയെ കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറിനുള്ളിൽ

കാണാതായ വനിതയെ കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറിനുള്ളിൽ. ഇന്തോനീഷ്യയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 54 വയസ്സുള്ള വാ ടിബ എന്ന വനിതയെയാണ് പെരുമ്പാമ്പിന്റെ വയറിനുള്ളിൽ നിന്നും കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം വീടിനു സമീപത്തുള്ള പച്ചക്കറിത്തോട്ടത്തിൽ നിന്നാണ് ഇവരെ കാണാതായത്. ബന്ധുക്കളും

Jun 18, 2018 - 13:19
 0

കാണാതായ വനിതയെ കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറിനുള്ളിൽ. ഇന്തോനീഷ്യയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 54 വയസ്സുള്ള വാ ടിബ എന്ന വനിതയെയാണ് പെരുമ്പാമ്പിന്റെ വയറിനുള്ളിൽ നിന്നും കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം വീടിനു സമീപത്തുള്ള പച്ചക്കറിത്തോട്ടത്തിൽ നിന്നാണ് ഇവരെ കാണാതായത്.

 

ബന്ധുക്കളും പ്രദേശവാസികളുമുൾപ്പെടുന്ന സംഘം ഇവരെ കാണാതായ പ്രദേശത്തു നിന്നും 30 മീറ്റർ മാറി ദുരൂഹ സാഹചര്യത്തിൽ കിടക്കുന്ന കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തുകയായിരുന്നു. ഇതിനു സമീപത്തായി വാ ടിബയുടേതെന്നു സംശയിക്കുന്ന ചെരിപ്പും കണ്ടെത്തിയിരുന്നു. ഇരവിഴുങ്ങി അനങ്ങാൻ വയ്യാതെ കിടക്കുന്ന പെരുമ്പാമ്പിനെ കൊന്ന് വയറു കീറിയപ്പോൾ വാ ടിബയുടെ മൃതശരീരം വയറിനുള്ളിൽ കണ്ടെത്തുകയായിരുന്നു. ഇവരുടെ തലഭാഗമാണ് പാമ്പ് ആദ്യം വിഴുങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കി.

23 അടിയോളം വലിപ്പമുള്ള കൂറ്റൻ പെരുമ്പാമ്പാണ് ഇവരെ വിഴുങ്ങിയത്. മുനാ ദ്വീപിലെ പെർസിയാപൻ ലോല ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്.നിറയെ പാറക്കൂട്ടങ്ങളും നിറഞ്ഞ കുന്നിൻ ചെരിവിലായിരുന്നു ഇവരുടെ പച്ചക്കറിത്തോട്ടം. പാമ്പുകളുടെ താവളമെന്നായിരുന്നു ഈ ഭാഗം അറിയപ്പെടുന്നത്. ഇവിടെ നിന്നാണ് ഇവരെ പാമ്പ് കൊന്നുതിന്നത്. ഇന്തോനീഷ്യയിലും മറ്റും സാധാരണയായി കാണപ്പെടുന്ന ഈ പെരുമ്പാമ്പുകൾ അപൂർവമായി മാത്രമേ മനുഷ്യരേെ ആക്രമിക്കാറുള്ളൂ. സാധാരണയായി ചെറുജീവികളെയാണ് ഇവ ആഹാരമാക്കാറുള്ളത്. കഴിഞ്ഞ മാര്‍ച്ചിലും സുലാവസി ദ്വീപിൽ നിന്നും ഒരു കർഷകനെ പാമ്പ് വിഴുങ്ങിയ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow