ഗോവയില്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്

പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോബോ എംഎല്‍എമാരുടെ യോഗം ചേര്‍ന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയെ ബിജെപിയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

Sep 14, 2022 - 23:00
Sep 14, 2022 - 23:51
 0
ഗോവയില്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്

ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. എട്ട് എംഎല്‍എമാര്‍ ഇന്ന് ബിജെപിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് ഷേട്ട് തനവാഡെ പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ എട്ട് എംഎല്‍എമാരാണ് ബിജെപിയില്‍ ചേരുന്നത്.

ബിജെപി പ്രഖ്യാപിച്ച എട്ട് എംഎല്‍എമാരില്‍ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തും പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോബോയും ഉണ്ട്. പ്രതിപക്ഷ നേതാവ് എംഎല്‍എമാരുടെ യോഗം ചേര്‍ന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയെ ബിജെപിയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

ഗോവയില്‍ കോണ്‍ഗ്രസിന് ആകെ 11 എംഎല്‍എമാരാണ് ഉള്ളത്. എട്ട് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചാടിയാല്‍ ബാക്കി 3 കോണ്‍ഗ്രസ് എംഎല്‍എമാര്‍ മാത്രമാകും ശേഷിക്കുക. മുമ്പും ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചാടിയിട്ടുണ്ട്. 

What's Your Reaction?

like

dislike

love

funny

angry

sad

wow