കടക്കെണിയെ തുടർന്ന് അടച്ചുപൂട്ടി; സഹകരണ ആശുപത്രിയിൽ വൻ മോഷണം

കടക്കെണിയെ തുടർന്ന് അടച്ചുപൂട്ടിയ രാജീവ്ഗാന്ധി സഹകരണ ആശുപത്രിയിൽ നിന്നു ലക്ഷങ്ങൾ വിലവരുന്ന സാധനങ്ങൾ മോഷണം പോയി. ജനറേറ്ററിന്റെ ഭാഗങ്ങൾ, എസി, ഇലക്ട്രിക് കേബിളുകൾ, മോട്ടർ തുടങ്ങിയവയാണു നഷ്ടപ്പെട്ടത്.

Jan 25, 2022 - 12:39
 0
കടക്കെണിയെ തുടർന്ന് അടച്ചുപൂട്ടി; സഹകരണ ആശുപത്രിയിൽ വൻ മോഷണം

കടക്കെണിയെ തുടർന്ന് അടച്ചുപൂട്ടിയ രാജീവ്ഗാന്ധി സഹകരണ ആശുപത്രിയിൽ നിന്നു ലക്ഷങ്ങൾ വിലവരുന്ന സാധനങ്ങൾ മോഷണം പോയി. ജനറേറ്ററിന്റെ ഭാഗങ്ങൾ, എസി, ഇലക്ട്രിക് കേബിളുകൾ, മോട്ടർ തുടങ്ങിയവയാണു നഷ്ടപ്പെട്ടത്. ആശുപത്രിയുടെ പിൻവശത്തു പഴയ കോൺക്രീറ്റ് ജനൽ അടർത്തി മാറ്റിയ വിടവിലൂടെയാണു മോഷ്ടാക്കൾ കയറി സാധനങ്ങൾ കടത്തിയതെന്നു കരുതുന്നു. കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിൽ നിന്നു വിളിപ്പാടകലെയാണു സംഭവം.

ദിവസങ്ങൾക്കു മുൻപ് നടന്ന മോഷണം എൽഡിഎഫ് നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് സമിതി മറച്ചുവച്ചതിനെതിരെ കോൺഗ്രസ് രംഗത്തെത്തി. രണ്ടര വർഷത്തിലേറെയായി അഡ്മിനിസ്ട്രേറ്റർ ഭരണത്തിൽ ആശുപത്രി പ്രവർത്തനം നിലച്ചിരിക്കയാണ്. അഡ്മിനിസ്ട്രേറ്റർ സമിതി കളവു മറച്ചു വച്ചതിനാൽ പൊലീസ് ഇതുവരെ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടില്ലെന്നു കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി പ്ലാത്തോട്ടം,നഗരസഭാ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ,മുൻ ചെയർമാൻ പി.സി.ജോസ് എന്നിവർ പറഞ്ഞു.

മോഷണം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നു പൊലീസിൽ പരാതി നൽകിയിരുന്നതായി അഡ്മിനിസ്ട്രേറ്റീവ് സമിതി കൺവീനറും മുൻ നഗരസഭാ ചെയർമാനുമായ റോയ് ഏബ്രഹാം പറഞ്ഞു. പൊലീസ് കേസ് അന്വേഷിച്ചു വരികയാണ്. അഡ്മിനിസ്ട്രേറ്റീവ് സമിതിയുടെ കാലാവധി കഴിഞ്ഞ ഡിസംബർ 26നു അവസാനിച്ചെങ്കിലും സഹകരണവകുപ്പ് താക്കോൽ തിരികെ വാങ്ങാത്തതിനാലാണു സമിതി തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow