കോവിഡ്19; വിമാന കമ്പനികള്‍ പാപ്പരാകുമെന്ന് കാപ

Mar 17, 2020 - 06:11
 0
കോവിഡ്19; വിമാന കമ്പനികള്‍ പാപ്പരാകുമെന്ന് കാപ

കൊറോണ വൈറസ് ലോകത്തെ വോ്യാമയാന മേഖലയെ കൂടി ബാധിച്ച് രാജ്യങ്ങളിലാകെ പടരുമ്പോള്‍ വിമാന കമ്പനികള്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമെന്ന് റിപ്പോര്‍ട്ട്. കോവിഡ് 19 ബാധകാരണം വിവിധ രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് വന്നതൊടെ ലോകത്തെ മിക്ക വിമാന കമ്പനികളും മേയ് അവസാനത്തോടെ പാപ്പരാകുമെന്ന് ആഗോള വ്യോമയാന ഏജന്‍സിയായ ‘കാപ’ മുന്നറിയിപ്പ് നല്‍കി. ദുരന്തം ഒഴിവാക്കാന്‍ സര്‍ക്കാരും വ്യവസായമേഖലയും അടിയന്തരമായി രംഗത്തിറങ്ങണമെന്നും ഏജന്‍സി വ്യക്തമാക്കി.

ദിവസേനയുള്ള സാധാരണ ബുക്കിങ്ങുകളെ അപേക്ഷിച്ച് 20 ശതമാനത്തോളം കുറവാണ് ഇപ്പോഴുള്ളതെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോക്കുള്ളത്. അതേ സമയം ഗള്‍ഫ് മേഖലയിലേക്കുള്ളതടക്കം ഇന്‍ഡിഗോയുടെ 260 വിമാനങ്ങള്‍ നിലവില്‍ ദിവസങ്ങായി നിലത്തിറക്കിയിട്ടിരിക്കുകയാണ്. കൂടാതെ ഖത്തര്‍ എയര്‍വൈസ്, വിസ്താര, എമിറൈറ്റ്‌സ് തുടങ്ങി സൗദി ഇറ്റലി, ചൈന രാജ്യങ്ങളിലേക്കുള്ള നിരവധി വിമാനങ്ങളാണ് താല്‍ക്കാലികമായി നിര്‍ത്തലാക്കിയിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ബ്രിട്ടന്‍, അമേരിക്ക, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലും വിവിധ രീതിയിലുള്ള യാത്രാ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ളേര്‍പ്പെടുത്തിയ യാത്രാനിയന്ത്രണങ്ങള്‍ വിമാനക്കമ്പനികളെ സാങ്കേതികമായി നഷ്ടത്തിലാക്കുകയോ വായ്പാ ഉടമ്പടികളുടെ ലംഘനത്തിലേക്കു തള്ളിവിടുകയോ ചെയ്തിട്ടുണ്ട്. വിമാനങ്ങള്‍ നിലത്തിറക്കിയിട്ടിരിക്കുന്നതും പകുതിയാത്രക്കാരുമായി പറക്കുന്നതും വണ്‍വേ യാത്രകളും കാരണം അവയുടെ കരുതല്‍ ധനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

 

Hand Sanitizer

What's Your Reaction?

like

dislike

love

funny

angry

sad

wow