ഭീകരാക്രമണം; കാശ്മീരില്‍ ന്യൂനപക്ഷ വിഭാഗങ്ങളെയും ജീവനക്കാരെയും സുരക്ഷിത മേഖലകളിലേക്ക് മാറ്റും

ജമ്മു കാശ്മീരിലെ ഭീകരാക്രമണങ്ങളുടെ സാഹചര്യത്തില്‍ കാശ്മീരി പണ്ഡിറ്റുകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളെയും സര്‍ക്കാര്‍ ഇതര ജീവനക്കാരയെും സുരക്ഷിത മേഖലകളിലേക്ക് മാറ്റും.

Jun 5, 2022 - 16:29
 0

ജമ്മു കാശ്മീരിലെ ഭീകരാക്രമണങ്ങളുടെ സാഹചര്യത്തില്‍ കാശ്മീരി പണ്ഡിറ്റുകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളെയും സര്‍ക്കാര്‍ ഇതര ജീവനക്കാരയെും സുരക്ഷിത മേഖലകളിലേക്ക് മാറ്റും. പണ്ഡിറ്റുകള്‍ക്കെതിരെയുള്ള ഭീകരാക്രമണം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചുച്ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, റോ അധ്യക്ഷന്‍, ജമ്മു-കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരും സിആര്‍പിഎഫ്, ബിഎസ്എഫ്, പൊലീസ്, ഐബി തലവന്മാരും യോഗത്തില്‍ പങ്കെടുത്തിരുന്നു. അധ്യാപിക ഉള്‍പ്പെടെ രണ്ടു പേരെ മൂന്നാഴ്ചയ്ക്കിടയില്‍ ഭീകരര്‍ വധിച്ചതിനെ തുടര്‍ന്ന് ഭീതിയിലായ പണ്ഡിറ്റുകള്‍ കൂട്ടപാലായനം ചെയ്യേണ്ട സാഹചര്യത്തിലാണ് അടിയന്തരയോഗം ചേര്‍ന്നത്.

ഇവരെ മറ്റുന്നതിനായി കാശ്മീരിലെ എട്ട് ജില്ലാ ആസ്ഥാനങ്ങള്‍ പ്രത്യേക മേഖലകള്‍ കണ്ടെത്തി. സിവിലിയന്‍മാരെ ലക്ഷ്യമിട്ടുള്ള അക്രമണം തുടര്‍ക്കഥയാകുന്നതോടെ പുറത്തുനിന്നു വന്ന് കശ്മീരില്‍ താമസിക്കുന്നവര്‍ കനത്ത ഭീതിയിലാണ്. ആക്രമണത്തില്‍ പ്രതിഷേധവും ശക്തമാണ്.

സാധാരണക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും കശ്മീര്‍ താഴ്വരയില്‍ പോസ്റ്റ് ചെയ്യപ്പട്ടിരിക്കുന്ന പുറത്തുനിന്നുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വന്തം നാടുകളിലേക്കു സ്ഥലം മാറ്റം നല്‍കണമെന്നും ആവശ്യപ്പെട്ട് ജമ്മുവില്‍ നാട്ടുകാര്‍ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.

അധ്യാപികയെ സ്‌കൂളില്‍ കയറി വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കുല്‍ഗാമില്‍ ഭീകരര്‍ മറ്റൊരു സാധാരണക്കാരനെ വധിച്ചത്. രാജസ്ഥാന്‍ സാദേശിയായ ബാങ്ക് മാനേജര്‍ വിജയകുമാറാണ് കൊല്ലപ്പെട്ടത്. കുല്‍ഗാമിലെ മോഹന്‍പോറയില്‍ ഇഡി ബാങ്കില്‍ കയറിയാണ് ഭീകരന്‍ വെടിയുതിര്‍ത്തത്. ഗുരുതരമായി പരിക്കേറ്റ വിജയകുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇഡി ബാങ്ക് മാനേജറായി നാലു ദിവസം മുമ്പാണ് വിജയകുമാര്‍ ജോലിയില്‍ പ്രവേശിച്ചത്.

Also Read-സ്വാതന്ത്ര്യദിനത്തിന് മുന്‍പ് രാജ്യതലസ്ഥാനത്ത് 500 ദേശീയ പതാകകള്‍ സ്ഥാപിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍

മൂന്നു ദിവസത്തിനിടെ രണ്ടാമത്തെയും ഒരു മാസത്തിനിടെ അഞ്ചാമത്തെയും സിവിലിയന്‍ കൊലപാതകമാണിത്. സ്‌കൂള്‍ അധ്യാപികയായ രജനി ബാലയ്ക്ക് പുറമെ ബദ്ഗാമില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ രാഹുല്‍ ഭട്ട്, ടിവി താരം അമ്രീന്‍ ഭട്ട്, രഞ്ജിത് സിങ് എന്നിവരാണ് ഒരു മാസത്തിനിടെ കൊല്ലപ്പെട്ട മറ്റുള്ളവര്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow