Pinarayi Vijayan | ചികിത്സ കഴിഞ്ഞു; മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തി

May 10, 2022 - 16:01
 0
Pinarayi Vijayan | ചികിത്സ കഴിഞ്ഞു; മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തി

അമേരിക്കയിലെ (United States of America) ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) കേരളത്തിൽ തിരിച്ചെത്തി. പുലർച്ചെ 3.30ന് ദുബായില്‍ നിന്നുള്ള എമിറേറ്റ്സ് ഫ്ലെറ്റിലാണ് മുഖ്യമന്ത്രി എത്തിയത്.  ഡിജിപി അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

മിനസോട്ടയിലെ മയോ ക്ലിനിക്കിലെ 18 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയെത്തിയത്. ചികിത്സയിലിരിക്കെ ഓൺലൈനായി മന്ത്രിസഭാ യോഗത്തിൽ അടക്കം മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം മുഖ്യമന്ത്രി ഇനി സജീവമാകും.12 ന് നടക്കുന്ന ഇടതു മുന്നണി കൺവെൻഷനിൽ മുഖ്യമന്ത്രി പങ്കെടുക്കും.

കഴിഞ്ഞ മാസം 28നാണ് അദ്ദേഹം അമേരിക്കയിലേക്ക് പോയത്. മുഖ്യമന്ത്രിയുടെ ഭാര്യ കമല, പഴ്സനൽ അസിസ്റ്റന്റ് വി.എം.സുനീഷ് എന്നിവർ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ജനുവരിയിൽ അദ്ദേഹം യുഎസിൽ ചികിത്സയ്ക്കു പോയപ്പോൾ തുടർചികിത്സ വേണമെന്ന് അറിയിച്ചിരുന്നു. പാർട്ടി കോൺഗ്രസ് ഉൾപ്പെടെയുള്ള തിരക്കുകള്‍ മൂലമാണ് യാത്ര വൈകിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow