ചാണകം കൊണ്ടുളള ബാഗിൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രി എന്തുകൊണ്ട് ബജറ്റ് കൊണ്ടു വന്നു

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ (Bhupesh Baghel) സംസ്ഥാന ബജറ്റ് അവതരിപ്പിക്കാന്‍ ചാണകം കൊണ്ട് നിര്‍മ്മിച്ച ബാഗ് (Cow dung Bag) ഉപയോഗിച്ചു എന്ന വാര്‍ത്ത ഏറെ കൗതുകത്തോടെയാണ് പലരും കേട്ടത്.

Mar 10, 2022 - 17:20
 0
ചാണകം കൊണ്ടുളള ബാഗിൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രി എന്തുകൊണ്ട് ബജറ്റ് കൊണ്ടു വന്നു

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ (Bhupesh Baghel)  സംസ്ഥാന ബജറ്റ് അവതരിപ്പിക്കാന്‍ ചാണകം കൊണ്ട് നിര്‍മ്മിച്ച ബാഗ് (Cow dung Bag) ഉപയോഗിച്ചു എന്ന വാര്‍ത്ത ഏറെ കൗതുകത്തോടെയാണ് പലരും കേട്ടത്.  എന്തുകൊണ്ടാണ് ബജറ്റ് അവതരിപ്പിക്കാനുള്ള രേഖകള്‍ പശുവിന്‍റെ ചാണകം കൊണ്ട് നിര്‍മ്മിച്ച ബാഗില്‍ മുഖ്യമന്ത്രി കൊണ്ടുവന്നതെന്നാണ് എല്ലാവരും അന്വേഷിച്ചത്.

റായ്പൂര്‍ ആസ്ഥാനമായുള്ള ഗൗതനില്‍  (കന്നുകാലി തൊഴുത്ത് പരിസരം )  നിന്നുള്ള  ചാണകപ്പൊടി, മൈദ മാവ്, പശ, തടി മറ്റ് ചേരുവകള്‍ എന്നിവ ഉപയോഗിച്ചാണ് ബ്രീഫ് കേസ് നിര്‍മ്മിച്ചിരിക്കുന്നത്. 10 ദിവസം കൊണ്ട് കൊണ്ടഗാവില്‍ നിന്നുള്ള കരകൗശല വിദഗ്ധരുടെ സംഘമാണ് ഈ ബ്രീഫ് കേസിന്‍റെ സൃഷ്ടിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.

2020ൽ കർഷകരിൽ നിന്നും കന്നുകാലി വളർത്തുകാരിൽ നിന്നും ചാണകം സർക്കാർ പണം നൽകി വാങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും രാസവളക്ഷാമത്തെ പരിഹരിക്കാനുമാണ് പദ്ധതി പ്രഖ്യാപിച്ചത്. ഗോധൻ ന്യായ് യോജന എന്ന പദ്ധതിയുടെ ഭാഗമായി ചാണകം ഉപയോഗിച്ചുള്ള വളം നിർമ്മിക്കുവാനായിരുന്നു തീരുമാനം.

What's Your Reaction?

like

dislike

love

funny

angry

sad

wow