ഉത്തർപ്രദേശിൽ വീണ്ടും ബിജെപി, പഞ്ചാബിൽ കോൺഗ്രസിനെ ഞെട്ടിച്ച് ആം ആദ്മി പാർട്ടി;

Mar 10, 2022 - 17:16
 0

സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ ഉത്തർപ്രദേശിൽ ബിജെപി ഭരണത്തിൽ തിരിച്ചെത്തുമെന്ന് ഉറപ്പായി. ബിജെപി സഖ്യം സീറ്റ് നില 200 പിന്നിട്ടപ്പോൾ എസ്.പി സഖ്യം 102 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്. അതേസമയം ഉത്തരാഖണ്ഡിലും ബിജെപിയാണ് മുന്നേറുന്നത്. എന്നാൽ ഗോവ, മണിപ്പൂർ എന്നിവിടങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. അതേസമയം പഞ്ചാബിൽ കോൺഗ്രസിനെ ഞെട്ടിച്ച് ആം ആദ്മി പാർട്ടി ബഹുദൂരം മുന്നിലാണ്. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. എക്സിറ്റ് പോൾ ഫലങ്ങളിൽ ഉത്തർപ്രദേശിൽ ബിജെപി ഭരണം നിലനിർത്തുമെന്നാണ് പ്രവചനം. ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഗോവയിലും ബിജെപിയ്ക്ക് മുൻതൂക്കം ലഭിക്കുമെന്നാണ് കൂടുതൽ ഏജൻസികളും പ്രവചിച്ചിരിക്കുന്നത്. അതേസമയം പഞ്ചാബിൽ കോൺഗ്രസിനെ അട്ടിമറിച്ച് ആം ആദ്മി പാർട്ടി ഭരണം പിടിക്കുമെന്ന സർവേ ഫലവും പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏറെ ആകാംക്ഷയോടെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധി ഇത്തവണ രാജ്യം ഉറ്റുനോക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow