ഇനി ഓസ്ട്രേലിയയ്ക്കു പറക്കാം; കുടിയേറ്റ വീസകളുടെ എണ്ണം 1.95 ലക്ഷമാക്കി - Australia Immigration Visa

Latest News, Malayalam News, Australia Immigration Visa, permanent immigration Visas, unemployment rate

Sep 2, 2022 - 22:05
Sep 2, 2022 - 22:50
 0
ഇനി ഓസ്ട്രേലിയയ്ക്കു പറക്കാം; കുടിയേറ്റ വീസകളുടെ എണ്ണം 1.95 ലക്ഷമാക്കി - Australia Immigration Visa

ഈ വർഷത്തെ സ്ഥിര കുടിയേറ്റ വീസകളുടെ (പെർമനന്റ് ഇമിഗ്രേഷൻ വീസ) എണ്ണം കൂട്ടാൻ ഓസ്ട്രേലിയ. നിലവിൽ 35,000 വീസകൾ അനുവദിച്ചിരുന്നത്, ഈ വർഷം 1,95,000 വീസകളാക്കാനാണു തീരുമാനം. പല വ്യവസായങ്ങൾക്കും തൊഴിലാളി ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തിലാണു തീരുമാനം.

കോവിഡ് രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ രണ്ടു വർഷം ഓസ്ട്രേലിയ കുടിയേറ്റമൊന്നും അനുവദിച്ചിരുന്നില്ല. ആ കടുത്ത നിയമങ്ങളും അവധിക്കാല തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കും വിദേശ വിദ്യാർഥികൾ സ്ഥലം വിടുന്നതും പല മേഖലയിലും തൊഴിലാളികളുടെ ക്ഷാമം വർധിപ്പിച്ചിരുന്നു.

നയം മാറ്റം വരുന്നതോടെ ആയിരക്കണക്കിന് നഴ്സുമാർക്ക് രാജ്യത്ത് എത്താനുള്ള സാഹചര്യമാണു തുറക്കുന്നത്. അതുപോലെതന്നെ കൂടുതൽ എൻജിനീയർമാർക്കും അവസരങ്ങൾ ലഭിക്കുമെന്ന് ആഭ്യന്തരകാര്യമന്ത്രി ക്ലേർ ഒനീൽ പറഞ്ഞു.

ഓസ്ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്ക് 50 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. 3.4 ശതമാനത്തിലെത്തി നിൽക്കുകയാണ് ഇപ്പോള്‍. വാർഷിക കുടിയേറ്റം 1,60,000 ആക്കണമെന്ന് വ്യവസായികൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

English Summary: Australia Increases Permanent Migration Visas To End Talent Crunch

What's Your Reaction?

like

dislike

love

funny

angry

sad

wow