ലളിത് മോദിയും സുസ്മിതയും ഡേറ്റിങ്ങിൽ; മാലെദ്വീപിൽ നിന്നുള്ള പ്രണയ ചിത്രങ്ങൾ

മാലെദ്വീപിലും സാർഡീനിയയിലുമുള്ള സന്ദർശനം കഴിഞ്ഞ് ലണ്ടനിൽ മടങ്ങി എത്തിയതേയുള്ളൂ. അവസാനം പുതിയ ജീവിതത്തിന് പുതിയ തുടക്കമായിരിക്കുന്നു'- ലളിത് മോദി ചിത്രങ്ങൾക്കൊപ്പം കുറിച്ചു.

Jul 15, 2022 - 23:47
 0
ലളിത് മോദിയും സുസ്മിതയും ഡേറ്റിങ്ങിൽ; മാലെദ്വീപിൽ നിന്നുള്ള പ്രണയ ചിത്രങ്ങൾ

ഐ പി എൽ മുൻ ചെയർമാനും വ്യവസായിയുമായ ലളിത് മോദിയുടെ പുതിയ ട്വീറ്റ് ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. ബോളിവുഡ് താരം സുസ്മിതാ സെന്നുമായി താൻ ഡേറ്റിങ്ങിലാണെന്നാണ് ലളിത് മോദിയുടെ ട്വീറ്റ്.

സുസ്മിതയ്ക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. സുസ്മിതയെ തന്റെ നല്ലപാതി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. 

'മാലെദ്വീപിലും സാർഡീനിയയിലുമുള്ള സന്ദർശനം കഴിഞ്ഞ് ലണ്ടനിൽ മടങ്ങി എത്തിയതേയുള്ളൂ. അവസാനം പുതിയ ജീവിതത്തിന് പുതിയ തുടക്കമായിരിക്കുന്നു'- ലളിത് മോദി ചിത്രങ്ങൾക്കൊപ്പം കുറിച്ചു

നിരവധി പേരാണ് ഈ ട്വീറ്റിന് കമന്റുകളുമായെത്തിയത്. സുസ്മിത ലളിതിനെ വിവാഹം കഴിച്ചോയെന്നാണ് മറ്റൊരാൾ ചോദിക്കുന്നത്. സുസ്മിതയുടെ മുൻ കാമുകനായ റോഹ്മാൻ ഷോൾ എവിടെ എന്ന് അന്വേഷിക്കുന്നവരുമുണ്ട്. അതേസമയം ലളിതിന്റെ ബിസിനസ് പാർട്ണറാവാം സുസ്മിതയെന്ന് വാദിക്കുന്നവരുമുണ്ട്. എന്നാൽ എല്ലാത്തിനും ഉത്തരവുമായി ലളിത് മോദി തന്നെയെത്തി.

തങ്ങൾ ഡേറ്റിങ്ങിലാണെന്നും വിവാഹിതരായിട്ടില്ലെന്നും ലളിത് മോദി പറഞ്ഞു. ലളിത് മോദിയും സുസ്മിതാ സെന്നും തമ്മിൽ  10 വയസ്സിന്റെ വ്യത്യാസമാണുള്ളത്

സുസ്മിത സെൻ വിവാഹം കഴിച്ചിട്ടില്ലെങ്കിലും ലളിത് മോദി 2018 ൽ മിനാൽ മോദിയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ചു.  വാർത്ത പുറത്തുവന്നതോടെ സുസ്മിതയുമായി ബന്ധപ്പെട്ട് 9 വർഷം മുൻപ് ലളിത് മോദിയുടെ ട്വീറ്റ് വൈറലായിരിക്കുകയാണ്. 'എന്റെ എസ്എംഎസിന് മറുപടി നൽകൂ' എന്നായിരുന്നു ട്വീറ്റ്. 

What's Your Reaction?

like

dislike

love

funny

angry

sad

wow