കാണികളാൽ നിറഞ്ഞ് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയം; ടിക്കറ്റ് നിരക്ക് 850 രൂപ മുതൽ

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഒന്നാം ഏകദിന മത്സരം കാണുന്നതിനായി ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ എത്തിയത് 29,408 പേർ. 39,112 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിൽ 75 ശതമാനം കാണികളുണ്ടായിരുന്നു. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനത്തിൽ 16,210 കാണികളാണ് എത്തിയത്. കോംപ്ലിമെന്‍ററി ടിക്കറ്റുകളും ഇതിൽ ഉൾപ്പെടുന്നു.

Jan 20, 2023 - 13:56
Jan 20, 2023 - 14:07
 0

9,695 കോംപ്ലിമെന്‍ററി ടിക്കറ്റുകൾ ഒഴികെ 29,417 ടിക്കറ്റുകളാണ് ഹൈദരാബാദ് ഏകദിനത്തിനായി വിൽപ്പനയ്ക്ക് വെച്ചത്. 850 രൂപ മുതൽ 20,650 രൂപ വരെയായിരുന്നു ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 500 രൂപയായിരുന്നു. ശക്തമായി പൊരുതിയ ന്യൂസിലൻഡിനെ തോൽപ്പിച്ചാണ് ഇന്ത്യ അവിസ്മരണീയ വിജയം സ്വന്തമാക്കിയത്. തോൽവിയുടെ വക്കിൽ നിന്ന് തിരിച്ചടിച്ച് ആരാധകരുടെ ഹൃദയമിടിപ്പ് വർദ്ധിപ്പിച്ച സന്ദർശകരെ ഒടുവിൽ ഇന്ത്യ 12 റൺസിന് വീഴ്ത്തി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 349 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 49.2 ഓവറിൽ 337 റൺസിന് പുറത്തായി. അവസാന ഓവർ വരെ ക്രീസിൽ നിന്ന മൈക്കൽ ബ്രേസ്‌വെൽ 77 പന്തിൽ നിന്ന് 140 റൺസെടുത്ത് പുറത്തായി. അവസാന ഓവറിൽ ജയിക്കാൻ 20 റൺസ് വേണമെന്നിരിക്കെ ബ്രേസ്‌വെൽ ഷാർദുൽ താക്കൂറിനെതിരെ സിക്സറുമായി തുടങ്ങിയെങ്കിലും അടുത്ത പന്തിൽ തന്നെ എൽ.ബി.ഡബ്ല്യുവിൽ കുടുങ്ങിയത് തിരിച്ചടിയായി.

What's Your Reaction?

like

dislike

love

funny

angry

sad

wow