ജോലിയ്ക്കൊപ്പം വീട്ടിലിരുന്ന് കാശുണ്ടാക്കാന്‍ ചില കുറുക്കുവഴികള്‍

Aug 24, 2020 - 13:45
 0
ജോലിയ്ക്കൊപ്പം വീട്ടിലിരുന്ന് കാശുണ്ടാക്കാന്‍ ചില കുറുക്കുവഴികള്‍

ജോലിയ്ക്കൊപ്പം തന്നെ സമാന്തരമായി ബിസിനസ് നടത്തുന്നവര്‍ ഏറെയാണ്. കോവിഡ് കാലത്ത് വീട്ടിലിരുന്നു ജോലി തുടങ്ങിയതോടെ ഇത്തരത്തില്‍ വരുമാനം നേടുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടായി. ചെറിയ തോതിലുള്ള വരുമാനമാണെങ്കില്‍കൂടി അത് നാളേയ്ക്കുള്ള ഒരു കരുതല്‍ ആയിരിക്കും. ഇതാ തൊഴിലിനോടൊപ്പം ചെയ്യാവുന്ന ചില സൈഡ് ബിസിനസുകള്‍.

1. ബിസിനസ് കണ്‍സള്‍ട്ടന്റ്

കമ്പനിയുടെ ബിസിനസ് അവലോകനം നടത്തി പ്രകടനം മെച്ചപ്പെടുത്താന്‍ സഹായകമായ നിര്‍ദേശങ്ങള്‍ നല്‍കുകയാണ് ബിസിനസ് കണ്‍സള്‍ട്ടന്റിന്റെ ജോലി. മാനേജ്മെന്റ് ലോകത്തെ അനുഭവ സമ്പത്ത് മതി ഈ ജോലി പ്രയാസം കൂടാതെ ചെയ്യാന്‍.

2. വെബ് ഡിസൈനര്‍

വെബ്സൈറ്റിന് മികച്ച ഗ്രാഫിക് ഡിസൈന്‍ നല്‍കുന്നവരാണ് വെബ് ഡിസൈനര്‍മാര്‍. ക്ലെയിന്റിന്റെ ആവശ്യത്തിനനുസരിച്ച് വെബ്ഡിസൈനുകളില്‍ മാറ്റം വരുത്തുകയും അപ്ഡേറ്റ് ചെയ്യുകയുമാണ് ജോലി.

3. സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍

ഇന്ന് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ജോലിയാണ് സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ്. പല കമ്പിനികളും പാര്‍ട് ടൈം അല്ലെങ്കില്‍ പ്രോജക്ട് അടിസ്ഥാനത്തിലുള്ള ജോലിയാണ് വാഗ്ദാനം ചെയ്യുന്നത്.

4. ഫോട്ടോഗ്രാഫി

ഫോട്ടോഗ്രാഫി ജോലി തെരഞ്ഞെടുക്കുന്നവര്‍ക്കും, ഫോട്ടോ എടുക്കുവാനും, എഡിറ്റ് ചെയ്യുവാനും കഴിവുള്ളവര്‍ക്ക് ഈ മേഖലയില്‍ തിളങ്ങാം.

5. കോപ്പി എഡിറ്റര്‍

ഡിജിറ്റല്‍, പ്രിന്റ് പ്ലാറ്റ്ഫോമുകളില്‍ എഴുതുന്നവരാണ് കോപ്പി എഡിറ്റര്‍മാര്‍. മാര്‍ക്കറ്റിംഗ്, എഡിറ്റോറിയല്‍ തുടങ്ങി ഏത് പ്രമോഷനു വേണ്ടിയും എഴുതുകയും, എഡിറ്റ് ചെയ്യുകയുമാണ് ജോലി.

6. ഡാറ്റാ എന്‍ട്രി

ഡാറ്റാ എന്‍ട്രി ജോലികള്‍ സ്വന്തമായി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ തൊഴിലാണ്. ഇതിനായി വേഗത്തിലുള്ള ടൈപ്പിംഗ് മാത്രമാണ് ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow