സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പരിശീലനത്തിനായി ഓൺലൈൻ പോർട്ടൽ ഒരുക്കി കേന്ദ്ര സർക്കാർ

കേന്ദ്ര പേഴ്സണല്‍ ആന്‍ഡ് ട്രെയിനിംഗ് മന്ത്രാലയത്തിന് കീഴില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ പരിശീലനായി 'കര്‍മയോഗി ഭാരത്' പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍.

Jan 25, 2022 - 11:04
 0
സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പരിശീലനത്തിനായി ഓൺലൈൻ പോർട്ടൽ ഒരുക്കി കേന്ദ്ര സർക്കാർ

കേന്ദ്ര പേഴ്സണല്‍ ആന്‍ഡ് ട്രെയിനിംഗ് മന്ത്രാലയത്തിന് കീഴില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ പരിശീലനായി 'കര്‍മയോഗി ഭാരത്' പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍.

ഏറ്റവും വലിയ ബ്യൂറോക്രാറ്റിക് പരിഷ്‌കരണ സംരംഭമായി വിശേഷിപ്പിക്കപ്പെടുന്ന പദ്ധതിക്ക് കഴിഞ്ഞ വര്‍ഷമാണ് മന്ത്രി സഭ അനുമതി നൽകിയത്.

സര്‍ക്കാര്‍ ജീവനക്കാരുടെയും സ്ഥാപനത്തിന്റെയും ശേഷി വര്‍ധിപ്പിക്കലാണ് പദ്ധതിയുടെ ലക്ഷ്യം. ഭാവിലെക്ക് ജീവനക്കാരെ പരിശീലിപ്പികയും അത് വഴി അവരുടെ ശേഷി വര്‍ദ്ധിപ്പിക്കുകയുമാണ് പരിപാടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.പദ്ധതിയുടെ മേല്‍നോട്ടം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉള്ള എച്ചആര്‍ കൗണ്‍സിലിനാണ്.



2020 മുതല്‍ 2025 വരെ അഞ്ച് വര്‍ഷകാലയളവില്‍ 510.86 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്.

വെള്ളിയാഴ്ച പുറത്തിക്കിയ വിജ്ഞാപനം അനുസരിച്ച് 2013 ലെ കമ്പനി നിയമത്തിലെ സെക്ഷന്‍ 8 പ്രകാരം കര്‍മ്മയോഗി ഭാരത് രൂപീകരിക്കാന്‍ അനുമതി നല്‍കിയത്. സിവില്‍ സര്‍വീസസ് കപ്പാസിറ്റി ബില്‍ഡിംഗിനായുള്ള നാഷണല്‍ പ്രോഗ്രാമിന് കീഴില്‍ 100 ശതമാനം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനമായി കര്‍മയോഗി ഭാരത് പ്രവര്‍ത്തിക്കും.

കര്‍മ്മയോഗി ഭാരതിന്റെ അംഗീകൃത ഓഹരി മൂലധനം 40 കോടി രൂപയായിരിക്കുമെന്നും അതില്‍ നാല് കോടി ഇക്വിറ്റി ഷെയറുകളായി വിഭജിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

കര്‍മ്മയോഗി ഭാരതിന്റെ അംഗീകൃത ഓഹരി മൂലധനം 40 കോടി രൂപയായിരിക്കുമെന്നും അത് നാല് കോടി ഇക്വിറ്റി ഷെയറുകളായി വിഭജിക്കുമെന്നും അതില്‍ പറയുന്നു. കമ്പനിയുടെ 3.96 കോടി ഓഹരികള്‍ അഥവാ 99 ശതമാനം ഓഹരികള്‍ കേന്ദ്ര പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് മന്ത്രാലയ ഡെപ്യൂട്ടി സെക്രട്ടറി ഡോ. കാര്‍ത്തിക് ഹെഗ്ഡെകട്ടിയും ആഭ്യന്തര മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി സുനിഷിന് നാല് ലക്ഷം അല്ലെങ്കില്‍ ഒരു ശതമാനം ഓഹരിയും ഉണ്ടായിരിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

കേന്ദ്ര പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് മന്ത്രാലയ സെക്രട്ടറി സര്‍ക്കാര്‍ നിയോഗിക്കുന്ന ഡയറക്ടര്‍ ആയിരിക്കും. മാനേജ്മെന്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ എഗോണ്‍ സെഹന്ദറിന്റെ കണ്‍സള്‍ട്ടന്റായ ഗോവിന്ദ് അയ്യര്‍ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറും ആയിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

കമ്പനിയുടെ ബോര്‍ഡിലെ ഡയറക്ടര്‍മാരുടെ എണ്ണം രണ്ടില്‍ കുറയാന്‍ പാടില്ലെന്നും 11-ല്‍ കൂടുതലാകാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. കേന്ദ്ര പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലായിരിക്കും കമ്പനി പ്രവര്‍ത്തിക്കുക. കര്‍മ്മയോഗിയുടെ ഡിജിറ്റല്‍ ലേണിംഗ് പ്ലാറ്റ്ഫോം രൂപകല്‍പ്പന ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനും കമ്പനിയുടെ ഉത്തരവാദിത്തം അയിരിക്കും

 iGoT-Karmayogi-പ്ലാറ്റ്ഫോം ഇന്‍ഫ്രാസ്ട്രക്ചറും അതിന്റെ ഉള്ളടക്കവും രൂപകല്‍പ്പന ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്തം കമ്പനിക്കായിരിക്കും.

ടെലിമെട്രി ഡാറ്റയുടെ കൈകാര്യവും കമ്പനി നിര്‍വ്വഹിക്കും. ഗവണ്‍മെന്റും കപ്പാസിറ്റി ബില്‍ഡിംഗ് കമ്മീഷനും പുറത്തിറക്കുന്ന മാര്‍ഗ്ഗകമ്പ്‌നിര്‍ദ്ദേശങ്ങളും ചട്ടങ്ങളും കമ്പനി ഉറപ്പ് വരുത്തുന്നതിന് ഗുണനിലവാര പരിശോധനകള്‍ നടത്തും. സിഎജി പരിശോധനക്കായി ആവശ്യമായ വിവരങ്ങള്‍ കേന്ദ്ര പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് മന്ത്രാലയത്തിന് നല്‍കുന്നതും കമ്പനിയുടെ ഉത്തരവാദിത്വമായിരിക്കും

ഓണ്‍ലൈന്‍ പഠനം, നെറ്റ്വര്‍ക്കിംഗ്, എന്നീ രംഗങ്ങളിലെ വിദഗ്ധരുമായും പ്രൊഫഷണലുകളുമായും ചര്‍ച്ചകള്‍ ഒരുക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow