ബിജെപി ദേശീയ അധ്യക്ഷന്റെ ഭാര്യയുടെ കാര്‍ മോഷണം പോയി; ഇരുട്ടില്‍ തപ്പി പൊലീസ്

Mar 25, 2024 - 12:27
 0
ബിജെപി ദേശീയ അധ്യക്ഷന്റെ ഭാര്യയുടെ കാര്‍ മോഷണം പോയി; ഇരുട്ടില്‍ തപ്പി പൊലീസ്

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ ഭാര്യ മല്ലിക നദ്ദയുടെ ആഢംബര കാര്‍ മോഷണം പോയി. ഡല്‍ഹിയിലെ ഗോവിന്ദ്പുരിയില്‍ നിന്ന് മാര്‍ച്ച് 19ന് മൂന്ന് മണിക്കാണ് കാര്‍ മോഷ്ടിക്കപ്പെട്ടത്. സര്‍വീസ് സെന്ററില്‍ നിന്നാണ് കാര്‍ മോഷണം പോയത്. ടൊയോട്ട ഫോര്‍ച്യൂണര്‍ കാറാണ് സര്‍വീസ് സെന്ററില്‍ നിന്ന് നഷ്ടമായത്.

കാര്‍ സര്‍വീസ് സെന്ററില്‍ പാര്‍ക്ക് ചെയ്ത ശേഷം ഡ്രൈവര്‍ ജോഗീന്ദര്‍ ഉച്ചഭക്ഷണത്തിനായി വീട്ടിലേക്ക് പോയിരുന്നു. ജോഗീന്ദര്‍ മടങ്ങിയെത്തിയപ്പോഴാണ് കാര്‍ നഷ്ടപ്പെട്ടതായി മനസിലാക്കിയത്. ഇതേ തുടര്‍ന്ന് ജോഗീന്ദര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് കാര്‍ മോഷണം പോയ വിവരം പുറത്തറിയുന്നത്.

പരാതി നല്‍കിയതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കാര്‍ ഗുരുഗ്രാമിലേക്ക് പോകുന്നതായി പൊലീസ് കണ്ടെത്തി. എന്നാല്‍ പൊലീസിന് ഇതുവരെ കാര്‍ കണ്ടെത്താനായിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow