ബിജെപി സിറ്റിങ് എംപി രാഹുല്‍ കസ്വാന്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു

Mar 11, 2024 - 22:50
 0
ബിജെപി സിറ്റിങ് എംപി രാഹുല്‍ കസ്വാന്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു

രാജസ്ഥാനിലെ ബിജെപി എംപിയായ രാഹുല്‍ കസ്വാന്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ബിജെപി സിറ്റിങ് എംപി കോണ്‍ഗ്രസില്‍ ചേരുന്നത്. രാജസ്ഥാനിലെ ചുരു മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ് രാഹുല്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ രാഹുല്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.

രാഷ്ട്രീയ കാരണങ്ങളെ തുടര്‍ന്ന് ബിജെപിയുടെ പ്രാഥമിക അംഗത്വം രാജിവെക്കുകയാണെന്ന് അദ്ദേഹം എക്‌സിലൂടെ അറിയിച്ചിരുന്നു. ചുരുവില്‍ നിന്ന് രണ്ടുതവണ എംപിയായിട്ടുള്ള രാഹുലിന് ഇത്തവണ ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. 2004 മുതല്‍ 2014 വരെ രാഹുലിന്റെ പിതാവും ബിജെപി നേതാവുമായിരുന്നു രാം കസ്വാനാണ് ഇവിടെനിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. കസ്വാന്‍ കുടുംബത്തിന് ശക്തമായ ആധിപത്യമുള്ള മണ്ഡലമാണ് ചുരു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇന്നലെ ഹരിയാനയിലെ ബിജെപി എംപി ബ്രിജേന്ദ്ര സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. എക്‌സിൽ രാജി പ്രഖ്യാപനം നടത്തിയതിന് തൊട്ടു പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലെത്തിയായിരുന്നു ബ്രിജേന്ദ്ര സിങിന്റെ കോൺഗ്രസ് പ്രവേശനം. കർഷക സമരം മുതല്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധം വരെ നിരവധി വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ട്. കോണ്‍ഗ്രസ് കുടുംബത്തില്‍ ചേരാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടനാണെന്നും ബ്രിജേന്ദ്ര സിംങ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow