സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങി; ട്രഷറിയില്‍ പണമില്ല; അക്കൗണ്ടുകള്‍ മരവിപ്പിച്ചു; വന്‍ പ്രതിഷേധം

Mar 2, 2024 - 11:59
 0
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങി; ട്രഷറിയില്‍ പണമില്ല; അക്കൗണ്ടുകള്‍ മരവിപ്പിച്ചു; വന്‍ പ്രതിഷേധം

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി. പ്രതിഷേധം ഉയര്‍ന്നുവെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്നും ശമ്പളം കിട്ടില്ല. ശ തിങ്കളാഴ്ച വരെ കാത്തിരിക്കണമെന്നാണ് വിവരം. ഇടിഎസ്ബി അക്കൗണ്ടിലെത്തിയ പണം ബാങ്ക് വഴി പിന്‍വലിക്കാനാകാത്തതാണ് നിലവിലെ പ്രതിസന്ധി.
ചരിത്രത്തിലാദ്യമായി രണ്ടാം ദിനവും ശമ്പളവിതരണം നടക്കാതായതോടെ ജീവനക്കാര്‍ കടുത്ത അതൃപ്തിയില്‍. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും ശമ്പളം ലഭിച്ചില്ല. പ്രതിഷേധം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. ട്രഷറിയില്‍ ശമ്പളവും പെന്‍ഷനും നല്‍കാന്‍ പണം ഇല്ലാതെ വന്നതോടെയാണ് ജീവനക്കാരുടെ ട്രഷറി അക്കൗണ്ടുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചത്.

ദിവസങ്ങളായി ഓവര്‍ഡ്രാഫ്റ്റിലായിരുന്ന ട്രഷറി കഴിഞ്ഞ ദിവസം കേന്ദ്രവിഹിതമായ 4000 കോടി എത്തിയപ്പോഴാണ് പ്രതിസന്ധി മറികടന്നത്.

ഈ പണം എടുത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്‍കിയാല്‍ ട്രഷറി വീണ്ടും ഓവര്‍ഡ്രാഫ്റ്റിലാകും. ഇതുകൊണ്ടാണ് ട്രഷറി അക്കൗണ്ട് മരവിപ്പിച്ച് നിര്‍ത്തിയതെന്നാണ് വിവരം. ശമ്പളം കൊടുത്തു എന്നു വരുത്തി വിമര്‍ശനം ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തന്ത്രമാണ് ഇതെന്നാണ് ആരോപണം.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ശമ്പളം ലഭിച്ചു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനങ്ങളിലെ ഫണ്ട് ട്രഷറിയിലേക്ക് നിക്ഷേപിക്കാന്‍ നിര്‍ദേശം നല്‍കി. 97,000 പേര്‍ക്കാണ് ആദ്യദിനം ശമ്പളം കിട്ടേണ്ടിയിരുന്നത്.
സര്‍ക്കാര്‍ ജീവനക്കാരില്‍ സെക്രട്ടേറിയറ്റ്, റവന്യൂ, പൊലീസ്, എക്‌സൈസ്, പൊതുമരാമത്ത്, ട്രഷറി, ജിഎസ്ടി തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാര്‍ക്കാണ് ആദ്യദിവസം ശമ്പളം ലഭിക്കുന്നത്. അധ്യാപകര്‍ക്കാണ് ഇന്നു ശമ്പളം ലഭിക്കേണ്ടത്.

അതേസമയം ട്രഷറിയില്‍ പണമെത്തിക്കാന്‍ സര്‍ക്കാര്‍ തെരക്കിട്ട നീക്കങ്ങള്‍ തുടങ്ങി. പൊതുമേഖലാസ്ഥാപനങ്ങളോട് ഇവരുടെ നീക്കിയിരിപ്പും ലാഭവിഹിതവും ട്രഷറിയില്‍ നിക്ഷേപിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow