ഡ്രൈവർ ഇല്ലാതെ ലോറി പിന്നോട്ട്; തലനാഴിരയ്ക്ക് രക്ഷപ്പെട്ട് ഒരു കാർ

വാളയാറിൽ നിർത്തിയിട്ട ലോറി പുറകോട്ട് ഉരുണ്ട് റോഡിന്റെ മറുവശം കടന്ന് ഇടിച്ചുനിന്നു. വാളയാർ ആർടിഒ ചെക്ക്പോസ്റ്റിനു സമീപമാണ് സംഭവം. ഈ സമയം വാഹനങ്ങൾ കുറവായിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഒരു കാർ തലനാരിഴയ്ക്ക് ലോറിയുടെ അടിയിൽപ്പെടുന്നതിൽനിന്ന് രക്ഷപ്പെട്ടു.

Nov 10, 2022 - 00:50
 0
ഡ്രൈവർ ഇല്ലാതെ ലോറി പിന്നോട്ട്; തലനാഴിരയ്ക്ക് രക്ഷപ്പെട്ട് ഒരു കാർ

വാളയാറിൽ നിർത്തിയിട്ട ലോറി പുറകോട്ട് ഉരുണ്ട് റോഡിന്റെ മറുവശം കടന്ന് ഇടിച്ചുനിന്നു. വാളയാർ ആർടിഒ ചെക്ക്പോസ്റ്റിനു സമീപമാണ് സംഭവം. ഈ സമയം വാഹനങ്ങൾ കുറവായിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഒരു കാർ ലോറിയുടെ അടിയിൽപ്പെടുന്നതിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

കോയമ്പത്തൂർ ഭാഗത്തേക്കു പോകുകയായിരുന്നു ലോറി. ചെക്ക്പോസ്റ്റിൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങുന്നതിനാണ് നിർത്തിയത്. ഡ്രൈവർ ഇറങ്ങിയശേഷം ഗിയർ മാറിയതാണ് ലോറി പിന്നോട്ടുപോകാൻ കാരണം. ലോറിക്ക് ഹാൻഡ് ബ്രേക്ക് ഇല്ലായിരുന്നുവെന്നും ഗിയറിൽ പാർക്ക് ചെയ്തശേഷമാണ് വാഹനത്തിൽനിന്ന് ഇറങ്ങിയതെന്നുമാണ് ഡ്രൈവറുടെ വിശദീകരണം

English Summary: Palakkad Walayar lorry in reverse gear accident

What's Your Reaction?

like

dislike

love

funny

angry

sad

wow