'രാഹുൽ ഗാന്ധി ഇനിയും സ്റ്റാർട്ടാകാത്ത സ്റ്റാർട്ടപ്പ്; പാർലമെന്‍റില്‍ ഇനി അവസരം ലഭിക്കില്ലെന്ന രീതിയിലാണ് ഖാര്‍ഗെയുടെ പ്രസംഗം'; പ്രധാനമന്ത്രി

Feb 8, 2024 - 11:51
 0
'രാഹുൽ ഗാന്ധി ഇനിയും സ്റ്റാർട്ടാകാത്ത സ്റ്റാർട്ടപ്പ്; പാർലമെന്‍റില്‍ ഇനി അവസരം ലഭിക്കില്ലെന്ന രീതിയിലാണ് ഖാര്‍ഗെയുടെ പ്രസംഗം'; പ്രധാനമന്ത്രി

കോൺഗ്രസിനെതിരെ രാജ്യസഭയിലും വിമർശനം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാർത്ഥ താൽപര്യത്തിന് വേണ്ടി കോൺഗ്രസ് സർക്കാർ ഭീകരതയെ കണ്ടില്ലെന്ന് നടിച്ചു. വടക്കേ ഇന്ത്യയെയും ദക്ഷിണേന്ത്യയെയും ഭിന്നിപ്പിക്കാൻ ശ്രമിച്ചു. ഭാരതരത്ന സ്വന്തം നേതാക്കൾക്ക് നൽകി. അംബേദ്കർക്ക് പോലും ഭാരതരത്ന നൽകാൻ കോൺഗ്രസ് തയ്യാറായില്ലെന്നും മോദി കുറ്റപ്പെടുത്തി.

എഐസിസി അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെയെയും മോദി പരിഹസിച്ചു. പാർലമെന്റിൽ ഇനി അവസരം ലഭിക്കില്ലെന്ന രീതിയിലാണ് അദ്ദേഹത്തിന്‍റെ പ്രസംഗം. ഇത്രയധികം സംസാരിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിന് എങ്ങനെ ലഭിച്ചുവെന്നോര്‍ന്ന് ആശ്ചര്യം തോന്നി. രണ്ട് ‘സ്‌പെഷ്യല്‍ കമാന്‍ഡര്‍മാര്‍’ സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്ന് തിരിച്ചറിഞ്ഞത് അപ്പോഴാണ്. ഖാര്‍ഗെ അവസരം വിനിയോഗിച്ചുവെന്നും പ്രധാനമന്ത്രി പരിഹസിച്ചു.

രാഹുൽ ഗാന്ധി ഇനിയും സ്റ്റാർട്ടാകാത്ത സ്റ്റാർട്ടപ്പാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജവഹർലാൽ നെഹ്റു സംവരണത്തെ എതിർത്ത് മുഖ്യമന്ത്രിമാർക്ക് കത്തയിച്ചിരുന്നു എന്നും പ്രധാനമന്ത്രി ആരോപിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം രാജ്യസഭയിൽ നടത്തിയ നന്ദി പ്രസംഗത്തിലാണ് പ്രധാനമന്ത്രിയുടെ വിമർശനം.

‘‘ഖർഗെ അദ്ദേഹത്തിന്റെ പ്രസംഗത്തിലൂടെ എൻഡിഎയ്ക്ക് 400 സീറ്റ് ഉറപ്പാക്കി. പ്രതിപക്ഷത്തിന് എന്റെ ശബ്ദം അടിച്ചമർത്താനാവില്ല. ജനം അതിനെ കൂടുതല്‍ ശക്തിപ്പെടുത്തിയിരിക്കുന്നു. കോൺഗ്രസ് പാർട്ടിയിലുള്ള വിശ്വാസം രാജ്യത്തെ ജനങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നു. കോൺഗ്രസ് കാലഹരണപ്പെട്ട പാർട്ടിയായി മാറി. അവരുടെ ചിന്ത കാലഹരണപ്പെട്ടു. പതിറ്റാണ്ടുകളോളം രാജ്യത്തെ ഭരിച്ച പാർട്ടി തകർന്നടിഞ്ഞു. ഞങ്ങള്‍ അതിൽ സഹതപിക്കുന്നുണ്ട്. പക്ഷേ വൈദ്യൻ തന്നെ രോഗിയാകുമ്പോൾ എന്തു ചെയ്യാനാകും"- മോദി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow