ഷെയിൻ നിഗമിന്റെയും ശ്രീനാഥ് ഭാസിയുടെയും വിലക്ക് നീക്കി

Aug 29, 2023 - 12:44
 0
ഷെയിൻ നിഗമിന്റെയും ശ്രീനാഥ് ഭാസിയുടെയും വിലക്ക് നീക്കി

നടന്മാരായ ശ്രീനാഥ് ഭാസിയുടേയും ഷെയ്ൻ നിഗമിന്റേയും വിലക്ക് നീക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ശ്രീനാഥ് ഭാസി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ക്ഷമ പറഞ്ഞ് കത്ത് നൽകിയിരുന്നു. ഷെയ്ൻ നിഗം അധികമായി ആവശ്യപ്പെട്ട പ്രതിഫലത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയും ചെയ്‌തതോടെയാണ് വിലക്ക് നീക്കിയത്.

ശ്രീനാഥ് ഭാസി രണ്ട് ചിത്രങ്ങൾക്കായി വാങ്ങിയ അഡ്വാൻസ് തുക തിരികെ നൽകും. ഇരുവരുടെയും പുതിയ ചിത്രങ്ങളുമായി നിർമാതാക്കൾ സഹകരിക്കും

കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് നിർമാതാക്കൾ ഷെയിന്‍‌ നിഗവും ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് നിർമാതാക്കൾ അറിയിച്ചത്. ഫെഫ്ക, നിര്‍മ്മാതാക്കളുടെ സംഘടന, താര സംഘടന അമ്മ എന്നീ സംഘടനകള്‍ സംയുക്തമായാണ് വാര്‍ത്ത സമ്മേളം നടത്തിയത്.

ആർട്ടിസ്റ്റുകൾക്കും സാങ്കേതിക പ്രവർത്തകർക്കും നിർമാതാക്കൾക്കും നിരവധി ബുദ്ധിമുട്ടുകൾ ഈ താരങ്ങൾ ഉണ്ടാക്കിയതിന്റെ ഭാഗമായിട്ടാണ് നടപടി എന്നാണ് നിർമാതാക്കളുടെ സംഘടന പറഞ്ഞത്. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.

ഏപ്രിൽ 25നാണ് നടന്മാരായ ഷെയിൻ നിഗമിനും ശ്രീനാഥ് ഭാസിക്കും മലയാള സിനിമയിൽ വിലക്ക് ഏർപ്പെടുത്തിയത്. സിനിമാ സംഘടനകളുടെ ചർച്ചയിലാണ് തീരുമാനം. നിർമ്മാതാക്കളുടെ സംഘടനയും താര സംഘടനയായ അമ്മയും ആണ് ചർച്ച നടത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow