ബാഹുബലി മുതല്‍ ബ്രഹ്മാസ്ത്ര വരെ; ഇന്ത്യയിലെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് എന്ത് സംഭവിച്ചു

വിഎഫ്എക്സും ലോകോത്തര നിലവാരത്തിലുള്ള മേക്കിങ്ങും സിനിമകളുടെ ബജറ്റ് കൂട്ടാന്‍ ഇടയാക്കി

Sep 13, 2022 - 21:37
Sep 13, 2022 - 22:56
 0
ബാഹുബലി മുതല്‍ ബ്രഹ്മാസ്ത്ര വരെ; ഇന്ത്യയിലെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് എന്ത് സംഭവിച്ചു
ഒരു വര്‍ഷത്തില്‍ 1600 മുതല്‍ 1800 സിനിമകള്‍ വരെയാണ് ഇന്ത്യയില്‍ റിലീസാകുന്നത്. രാജ്യത്തെ ഏറ്റവുമധികം സാമ്പത്തിക ഇടപാടുകള്‍ നടക്കുന്ന സിനിമാവ്യവസായം അനവധി പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. വലിയ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച് പുറത്തിറങ്ങുന്ന സിനിമകളൊന്നും പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാത്തത് മൂലം കനത്ത സാമ്പത്തിക ബാധ്യതയാണ് നിര്‍മ്മാതാക്കള്‍ക്ക് വരുത്തിവയ്ക്കുന്നത്. കോടികള്‍ ഇന്‍വെസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ മികച്ച റിസള്‍ട്ട് നല്‍കിയ സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്.

ബോക്സ്ഓഫിസ് റെക്കോര്‍ഡുകള്‍ കാറ്റില്‍പറത്തിയ രാജമൌലി ചിത്രം ആര്‍ആര്‍ആര്‍ തന്നെയാണ് 2022ല്‍ പുറത്തിറങ്ങിയ ഏറ്റവുമധികം മുതല്‍മുടക്കുള്ള ചിത്രം, രാം ചരണും ജൂനിയര്‍ എന്‍ടിആറും നായകന്മാരായെത്തിയ ചിത്രത്തിന്‍റെ ബജറ്റ് 550 കോടി രൂപയാണ്. 18 വിഎഫ്എക്സ് സ്റ്റുഡിയോകളിലായി ഏകദേശം 2800 ഓളം വിഎഫ്കസ് ഷോട്ടുകളാണ് സിനിമയ്ക്കായി ഒരുക്കിയത്. വേള്‍ഡ് വൈഡ് റിലീസ് ചെയ്ത ചിത്രം 1200 കോടിയിലധികമാണ് കളക്ഷന്‍ നേടിയത്.

500 കോടി മുതല്‍ മുടക്കില്‍ ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച എന്തിരന്‍ 2.0 ആണ് ഇന്ത്യയിലെ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ രണ്ടാമന്‍. രജനീകാന്ത്, അക്ഷയ്കുമാര്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം 519 കോടിയിലെറെ കളക്ഷന്‍ നേടിയിരുന്നു.

ബോളിവുഡ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാണുന്ന രണ്‍ബീര്‍ കപൂറിന്‍റെ ബ്രഹ്മാസ്ത്ര 410 കോടി രൂപ മുതല്‍ മുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. വിഎഫ്എക്സ് രംഗങ്ങള്‍ക്കായി ഹോളിവുഡ് ടെക്നീഷ്യന്‍മാരെയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്

ബാഹുബലി നായകന്‍ പ്രഭാസിനെ നായകനാക്കി നിര്‍മ്മിച്ച സാഹോ 300 കോടിരൂപ ബജറ്റിലാണ് ഒരുക്കിയത്. പ്രേക്ഷകരില്‍ നിന്ന് സമ്മിശ്രപ്രതികരണം നേടിയ ഈ ബഹുഭാഷാ ചിത്രം ആഗോള തലത്തില്‍ 430 കോടി രൂപ കളക്ട് ചെയ്തിരുന്നു.

പ്രഭാസ് , പൂജെ ഹെഗ്ഡെ എന്നിവര്‍ കേന്ദ്രക്ഥാപാത്രങ്ങളായി പുറത്തിറങ്ങിയ രാധേ ശ്യാമിന്‍റെ ബജറ്റ് ഏകദേശം 300-350 കോടിയാണ്. എന്നാല്‍ തിയേറ്ററുകളില്‍ പരാജയപ്പെട്ട സിനിമ 200 കോടി രൂപയാണ് ആകെ കളക്ട് ചെയ്തത്. പ്രഭാസിന്‍റെ താരമൂല്യം കുറയാനും ചിത്രത്തിന്‍റെ പരാജയം കാരണമായി.

അമീര്‍ ഖാനും, അമിതാഭ് ബച്ചനും, കത്രീന കെയ്ഫും പ്രധാന വേഷത്തിലെത്തി 2018ല്‍ റിലീസ് ചെയ്ത തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ ആവര്‍ഷത്തെ ഏറ്റവും വലിയ പരാജയമായി മാറി. 310 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രം ലോകമെമ്പാടുമായി 245 കോടിയോളം രൂപയാണ് കളക്ഷൻ നേടിയത്.

രൺവീർ സിംഗ് നായകനായ 83, 1983 ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യയുടെ വിജയത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമാണ്, 270 കോടി രൂപ മുതല്‍മുടക്കിലുള്ള ചിത്രം രണ്ടാം കോവിഡ് തരംഗത്തിന് ശേഷം തിയേറ്ററുകൾ വീണ്ടും തുറന്നതിന് തൊട്ടുപിന്നാലെയാണ് റിലീസ് ചെയ്തത്. ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ നിന്ന് ചിത്രം നേടിയത് 186 കോടി രൂപയാണ്.

ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിയാന്‍ ദക്ഷിണേന്ത്യന്‍ സിനിമകള്‍ക്ക് പ്രചോദനമായത് ബാഹുബലിയാണ്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രം ഇന്ത്യയിലെ ഏറ്റവുമധികം കളക്ഷന്‍ നേടിയ  സിനിമ കൂടിയാണ്. ആദ്യ ഭാഗത്തിന്‍റെ തുടര്‍ച്ചയായ ബാഹുബലി ദി കണ്‍ക്ലൂഷന്‍ 1600 കോടിരൂപയാണ് നേടിയത്. ചിലവാകട്ടെ 250 കോടിരൂപ മാത്രം.

ദീപിക പദുകോണ്‍ നായികയായ സഞ്ജയ് ലീലാ ബന്‍സാലിയുടെ പദ്മാവത് 215 കോടി മുതല്‍മുടക്കിലാണ് ഒരുക്കിയത്. കനത്ത വിവാദങ്ങള്‍ക്കിടയിലും ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 545 കോടിരൂപ ചിത്രം നേടി

യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍  2017-ൽ പുറത്തിറങ്ങിയ ടൈഗർ സിന്ദാ ഹേ ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനത്താണ്. 210 കോടി രൂപയാണ് ആകെ മുതല്‍മുടക്ക്. ആഗോള ബോക്സ് ഓഫീസില്‍ 565 കോടി രൂപ കളക്ഷനുമായി ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങളിൽ സൽമാൻ ഖാനും കത്രീന കൈഫും അഭിനയിച്ച ചിത്രം 11-ാം സ്ഥാനത്താണ്.

Movie Name Invested amount in Cr Collected amount in Cr
RRR 550 1200
Yenthiran 2.0 500 519
Brahmastra 410
Saho 300 430
Radhe Shyam 300-350 200
Thug of Hindusthan 310 245
83 270 186
Bahubali 2 250 1600
Padmavat 215 545
Tiger Zinda hei 210 565

What's Your Reaction?

like

dislike

love

funny

angry

sad

wow