എ ഐ ക്യമറ: ആദ്യ 12 മണിക്കൂറിൽ കുടുങ്ങിയത് 38,520 പേർ; മലപ്പുറത്ത് 545 മാത്രം, കൊല്ലവും തിരുവനന്തപുരവും മുന്നിൽ

ക്യാമറയുടെ ഉദ്ഘാടനം നടക്കുന്നതിന് മുൻപുള്ള ദിവസം 4.5 ലക്ഷവും ഉദ്ഘാടന ദിവസം 2.8 ലക്ഷവുമായിരുന്ന നിയമലംഘനങ്ങള്‍ ക്യാമറകൾ പ്രവർത്തിച്ചുതുടങ്ങിയതോടെ കുത്തനെ കുറഞ്ഞു. ഇതു ശുഭസൂചനയാണെന്നും മന്ത്രി

Jun 6, 2023 - 12:10
 0
എ ഐ ക്യമറ: ആദ്യ 12 മണിക്കൂറിൽ കുടുങ്ങിയത് 38,520 പേർ; മലപ്പുറത്ത് 545 മാത്രം, കൊല്ലവും തിരുവനന്തപുരവും മുന്നിൽ

ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറകൾ വഴി തിങ്കളാഴ്ച രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ കുടുങ്ങിയത് 38,520 പേർ. ഏറ്റവും കുറവ് മലപ്പുറത്തും കൂടുതൽ കൊല്ലത്തുമാണ്.

എ ഐ ക്യാമറകൾ പ്രവർത്തനം തുടങ്ങിയതോടെ നിയമലംഘനങ്ങൾ ഗണ്യമായി കുറഞ്ഞുവെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ക്യാമറയുടെ ഉദ്ഘാടനം നടക്കുന്നതിന് മുൻപുള്ള ദിവസം 4.5 ലക്ഷവും ഉദ്ഘാടന ദിവസം 2.8 ലക്ഷവുമായിരുന്ന നിയമലംഘനങ്ങള്‍ ക്യാമറകൾ പ്രവർത്തിച്ചുതുടങ്ങിയതോടെ കുത്തനെ കുറഞ്ഞു. ഇതു ശുഭസൂചനയാണെന്നും മന്ത്രി പറഞ്ഞു.

നിയമലംഘനത്തിന് കുടുങ്ങിയവരുടെ കണക്ക് ജില്ല തിരിച്ച്

തിരുവനന്തപുരം- 4362 കൊല്ലം- 4778 പത്തനംതിട്ട- 1177 ആലപ്പുഴ- 1288 കോട്ടയം- 2194 ഇടുക്കി – 1483 എറണാകുളം- 1889 തൃശൂർ- 3995 പാലക്കാട്- 1007 മലപ്പുറം- 545 കോഴിക്കോട്- 1550 വയനാട്- 1146 കണ്ണൂർ- 2437 കാസർഗോഡ്- 1040

726 ക്യാമറകളിൽ 692 എണ്ണമാണ് തിങ്കളാഴ്ച മുതൽ പ്രവർത്തിച്ചുതുടങ്ങിയത്. 250 രൂപ മുതൽ 3000 രൂപവരെ പിഴ ഈടാക്കുന്ന കുറ്റങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് ഇന്ന മുതൽ നോട്ടീസ് അയക്കും. ഉടമയുടെ മൊബൈൽ നമ്പറിലേക്ക് എസ്എംഎസും ലഭിക്കും. നിയമലംഘനങ്ങൾ കെൽട്രോണിന്റെ ജീവനക്കാരാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുന്നത്. നിയമലംഘനത്തിന്റെ ചിത്രം പരിശോധിച്ചശേഷം ഇവരാണ് പിഴ ചുമത്തുന്നത്.

ക്യാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾ

  • ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഉപയോഗിക്കാതിരിക്കൽ
  • സിഗ്നൽ ലംഘനം
  • ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം
  • ഇരുചക്രവാഹനങ്ങളിൽ രണ്ടിലധികം യാത്രക്കാർ, നോ പാർക്കിങ്, അമിതവേഗം എന്നിവയാണ് ക്യാമറകൾ വഴി കണ്ടെത്തുന്നത്

കുട്ടികളിലെ ഹെൽമറ്റ് ഉപയോഗം കൂടി

ഗതാഗത നിയമലംഘനങ്ങൾക്ക് എ ഐ ക്യാമറകൾ സജ്ജമായതിന് പിന്നാലെ കുട്ടികളിലെ ഹെൽമറ്റ് ഉപയോഗത്തിൽ വർധന. 12 വയസിൽ താഴെയുള്ള കുട്ടികളെ ഇരുചക്രവാഹനത്തിലെ മൂന്നാമത്തെ യാത്രക്കാരനായി കണക്കാക്കി പിഴ ഈടാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഹെൽമറ്റ് ഉപയോഗത്തിന് ഇളവ് അനുവദിച്ചിട്ടില്ല. നാലു വയസിന് മുകളിലുള്ള കുട്ടികളാണെങ്കിൽ ഹെൽമറ്റ് നിർബന്ധമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow