ശബ്ദസന്ദേശത്തിൽ തമിഴ്നാട് മുഖ്യമന്ത്രിക്ക് 'മാനഹാനി'; മന്ത്രി പളനിവേൽ ത്യാഗരാജന് 'ധന'നഷ്ടം

May 11, 2023 - 14:00
 0
ശബ്ദസന്ദേശത്തിൽ തമിഴ്നാട് മുഖ്യമന്ത്രിക്ക് 'മാനഹാനി'; മന്ത്രി പളനിവേൽ ത്യാഗരാജന് 'ധന'നഷ്ടം

തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്റെ കുടുംബത്തിന്റെ അഴിമതികളെക്കുറിച്ച് പറയുന്ന ശബ്ദസന്ദേശം പുറത്തുവന്നതിനെത്തുടർന്ന് വിവാദത്തിലായ പളനിവേൽ ത്യാ​ഗരാജനെ ധനവകുപ്പിൽ നിന്ന് മാറ്റി. ഐടി വകുപ്പിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. വ്യവസായ മന്ത്രി തങ്കം തെന്നരശുവാണ് പുതിയ ധനമന്ത്രി.

വി​വാ​ദ ശ​ബ്ദ​സ​ന്ദേ​ശം പു​റ​ത്താ​യ സാ​ഹ​ച​ര്യ​ത്തി​ൽ പളനിവേലിനെ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കു​മെ​ന്ന്​ അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. എന്നാൽ കഴിഞ്ഞ ദിവസം പളനിവേൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ക്ഷീ​ര വി​ക​സ​ന​മ​ന്ത്രി എ​സ് എം നാ​സ​റി​നെ ഒ​ഴി​വാ​ക്കി. പക​രം പു​തി​യ മ​ന്ത്രി​യാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ടി ആ​ർ ​ബി രാ​ജ​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ്​ വ്യാ​ഴാ​ഴ്ച രാ​വി​ലെ നടന്നു. വ്യവസായ മന്ത്രിയായാണ് ടിആർബി രാജയുടെ നിയമനം.

മ​ന്നാ​ർ​ഗു​ഡി നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന്​ മൂ​ന്നു ത​വ​ണ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രാ​ജ ഡിഎംകെ​യി​ലെ മു​തി​ർ​ന്ന നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ടി ആ​ർ ബാ​ലു​വി​ന്‍റെ മ​ക​നുമാ​ണ്. 2021 മേ​യി​ൽ ചു​മ​ത​ല​യേ​റ്റ ശേ​ഷം ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് എം കെ സ്റ്റാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​

നാ​സ​റി​ന്‍റെ മ​ന്ത്രി പ​ദ​വി ന​ഷ്ട​പ്പെ​ടാ​ൻ​ കാ​ര​ണം മോ​ശം പ്ര​ക​ട​ന​മാ​ണെ​ന്ന്​ പ​റ​യ​പ്പെ​ടു​ന്നു. ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി വകുപ്പ് മന്ത്രി എം പി സ്വാമിനാഥന് തമിഴ് ഭാഷാ, സംസ്കാരം, പ്രസ് എന്നിങ്ങനെ അധിക ചുമതലകൾ ലഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow