Manipur violence | മണിപ്പൂർ കലാപം: മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്ന് കേന്ദ്രത്തോട് കോൺഗ്രസ്

May 8, 2023 - 14:22
 0
Manipur violence | മണിപ്പൂർ കലാപം: മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്ന് കേന്ദ്രത്തോട് കോൺഗ്രസ്

മണിപ്പൂരിലെ അക്രമങ്ങളെ (Manipur violence) കേരളത്തിലെ കത്തോലിക്കാ സഭയുടെ പരമോന്നത സമിതി അപലപിച്ചതിന് പിന്നാലെ, അരങ്ങേറിയ ദാരുണമായ സംഭവങ്ങളിൽ ഉത്കണ്ഠ രേഖപ്പെടുത്തി കോൺഗ്രസ്. മണിപ്പൂരിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കാൻ കോൺഗ്രസ് കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു.

മണിപ്പൂരിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തണമെന്നും അവരെ കേരളത്തിലേക്ക് മടങ്ങാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

മണിപ്പൂരിലെ ക്രിസ്ത്യൻ പള്ളികൾ നശിപ്പിച്ചതിന്റെയും ക്രിസ്ത്യൻ സമുദായാംഗങ്ങളെ പീഡിപ്പിക്കുന്നതിന്റെയും ദാരുണമായ സംഭവങ്ങളെക്കുറിച്ചും സതീശൻ കത്തിൽ ആശങ്ക ഉന്നയിച്ചു.

കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ സമാധാനപരമായി ഭരിച്ചിരുന്ന സ്ഥലമിപ്പോൾ ‘തീവ്രമായ വിഭാഗീയ സംഘർഷത്തിന്റെ കേന്ദ്രമായി’ മാറിയിരിക്കുകയാണെന്നും അദ്ദേഹം വാദിച്ചു.

 

“നിരവധി ആളുകൾ മരിച്ചു, കൂടുതൽ പേർ പീഡനം ഭയന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്തു. ചെക്കോൺ, ന്യൂ ലാംബുലൻ, സംഗൈപ്രൗ, ഗെയിം വില്ലേജ് തുടങ്ങിയ സ്ഥലങ്ങളിൽ പള്ളികൾ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു.

ഇവിടെ ക്രിസ്ത്യൻ ജനതയ്ക്കിടയിൽ കടുത്ത സാമുദായിക സംഘർഷവും അരക്ഷിതാവസ്ഥയും നിലനിൽക്കുന്നുണ്ട്. അക്രമം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുന്നുണ്ടെന്നും, അതിന്റെ വ്യാപനം തടയാൻ ബന്ധപ്പെട്ട സർക്കാരുകളുടെ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും കത്തിൽപ്പറഞ്ഞു.

മണിപ്പൂരിൽ നടക്കുന്ന വർഗീയ കലാപത്തിൽ ലോകപ്രശസ്ത ബോക്‌സർ മേരി കോം ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നാണ് ക്രൂരതകൾ വെളിച്ചത്തുവന്നതെന്ന് അദ്ദേഹം.

ഒരു നിശ്ചിത ആദിവാസി ന്യൂനപക്ഷത്തെ ലക്ഷ്യമിട്ട് നിലവിലെ ഭരണകൂടം കുടിയൊഴിപ്പിക്കൽ കാമ്പയിൻ ആരംഭിച്ച ഫെബ്രുവരി മുതൽ മണിപ്പൂർ ചുട്ടുപൊള്ളുകയാണ്, സതീശൻ പറഞ്ഞു.

അരങ്ങേറിയ സംഭവങ്ങളെ ‘നിർഭാഗ്യകരം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം മൗലികാവകാശങ്ങൾ സംരക്ഷിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സംസ്ഥാന-കേന്ദ്ര സർക്കാരുകൾ അക്രമത്തിന്റെ ‘നിശ്ശബ്ദ കാഴ്ചക്കാരായി’ മാറിയെന്ന് ആരോപിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow